തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ...
കിട്ടാനില്ലാത്ത പാരിജാതം....
തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ നീ
കിട്ടാനില്ലാത്ത പാരിജാതം...
കെട്ടിപ്പിടിച്ചാല്‍ പൊട്ടിവിടരും...
വിട്ടാലും തൂമണം പിന്നാലെപോരും....
തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ...
രസക്കുടുക്കേ....
ചിലങ്ക കെട്ടിയ നിന്‍ കാലില്‍ കുലുങ്ങിവീഴും താളപ്പൂ
മധുരക്കിങ്ങിണി നിന്‍ നാവില്‍....അതില്‍ മയങ്ങിടുന്നു സംഗീതം...
നിധധപമ മഗഗരിരിസ രിരിസ രിരിസ രി
ധപപമഗ ഗരിരിസസ ധസസ ധസസ സ
ചിലങ്ക കെട്ടിയ നിന്‍ കാലില്‍ കുലുങ്ങിവീഴും താളപ്പൂ
മധുരക്കിങ്ങിണി നിന്‍ നാവില്‍....അതില്‍ മയങ്ങിടുന്നു സംഗീതം...
എന്തുപറഞ്ഞാലും അതു തേന്മഴയല്ലോ...
തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ...
രസക്കുടുക്കേ....
വിളക്കു കത്തും നിന്‍ കണ്ണില്‍ തുളുമ്പിനില്‍പ്പൂ ശൃംഗാരം....
ചിരിക്കും മുന്തിരിത്തേന്‍ മുത്ത്....നിന്റെ ചൊടികള്‍ കുങ്കുമപ്പൂസത്ത്..
നിധധപമ മഗഗരിരിസ രിരിസ രിരിസ രി
ധപപമഗ ഗരിരിസസ ധസസ ധസസ സ
വിളക്കു കത്തും നിന്‍ കണ്ണില്‍ തുളുമ്പിനില്‍പ്പൂ ശൃംഗാരം....
ചിരിക്കും മുന്തിരിത്തേന്‍ മുത്ത്....നിന്റെ ചൊടികള്‍ കുങ്കുമപ്പൂസത്ത്..
മെല്ലെ നടന്നാലും അതു നടനമാണല്ലോ...
തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ നീ
കിട്ടാനില്ലാത്ത പാരിജാതം...
കെട്ടിപ്പിടിച്ചാല്‍ പൊട്ടിവിടരും...
വിട്ടാലും തൂമണം പിന്നാലെപോരും....
തൊട്ടാല്‍ പൊട്ടും രസക്കുടുക്കേ...
രസക്കുടുക്കേ....