Torugille mili

തോരുകില്ലേ മിഴി
Work
Year
Language

തോരുകില്ലേ മിഴിതോരുകില്ലേ - എന്‍
കണ്ണീരിനിയും തീരുകില്ലേ
പറന്നു പോയൊരു പൈങ്കിളിയേ
എന്നരികില്‍ വന്നു ചേരുകില്ലേ
(തോരുകില്ലേ)

ഇരുളില്‍ മറഞ്ഞീടുമെന്‍ കുടിലില്‍
ഇനിയൊരു കൈത്തിരിയെരിയുകില്ലേ
നട്ടുനനച്ചൊരു പൂവനിയില്‍
ഇനിയൊരു പൂവും വിരിയുകില്ലേ
(തോരുകില്ലേ)

ഒഴുകുമീ കണ്ണീര്‍ തുടച്ചീടുവാന്‍
ഓമനമകനേ നീ വരില്ലേ
കദനത്തീയില്‍ നീറിടുമെന്‍
കരളിന്‍ വേദനയാരറിവൂ
(തോരുകില്ലേ)

torugille miḻidorugille - ĕn
kaṇṇīriniyuṁ tīrugille
paṟannu poyŏru paiṅgiḽiye
ĕnnarigil vannu serugille
(torugille)

iruḽil maṟaññīḍumĕn kuḍilil
iniyŏru kaittiriyĕriyugille
naṭṭunanaccŏru pūvaniyil
iniyŏru pūvuṁ viriyugille
(torugille)

ŏḻugumī kaṇṇīr tuḍaccīḍuvān
omanamagane nī varille
kadanattīyil nīṟiḍumĕn
karaḽin vedanayāraṟivū
(torugille)