തൂമുല്ലച്ചെണ്ടു പോലെ
ഗുണമേകാനവനിമേലെ
ഇനിമേലില്ല വരു വാങ്ങാന്‍ തൂമുല്ല
സുരഭിലമലരിന്‍ മണമേന്തി
മാരുതവീചിയില്‍ വരും നീന്തി
സെന്റിലോ രാജാ
ഇതു രാജാരാജ തൂമുല്ല
ഹലോ ഹലോ ഹലോ മോഹനമേ
ഗുമു ഗുമു വാസന ഹലോ
(ഹലോ)
കടയില്‍ കിട്ടുകില്ല ഹലോ
കമ്പനിയിലും ഹലോ
സ്റ്റാക്കു വേറില്ല ഹലോ
അഞ്ചണക്കാശേകി നല്‍പ്പുഞ്ചിരിപ്പൂതൂകി
അഞ്ചാതെ വാങ്ങിപ്പൂശി നോക്കു ഹലോ
(ഹലോ)
മണമിതു മാറാ നെടുനീളെ
മണമിതു മാറാ ഹലോ
ട്രേഡു്മാര്‍ക്കില്ല ഹലോ
ഗാറന്റിയില്ല ഹലോ
കടയില്‍ കിട്ടുകില്ല ഹലോ
സ്റ്റാക്കു വേറില്ല
(കടയില്‍ )
ഹലോ ഹലോ ഹലോ മോഹനമേ
ഗുമു ഗുമു വാസന ഹലോ