തൂമഞ്ഞിൻ രാവു മാഞ്ഞു
വെണ്ണിലാവും പോയ് മറഞ്ഞു
വിരഹം തേങ്ങലായ് അഖിലം മൂകമായ്
നിതാന്ത ശൂന്യഭാവമാകാൻ
തൂമഞ്ഞിൻ രാവു മാഞ്ഞു
വെണ്ണിലാവും പോയ് മറഞ്ഞു
വിരഹം തേങ്ങലായ് അഖിലം മൂകമായ്
നിതാന്ത ശൂന്യഭാവമായിതാ എന്മനം
എന്നും സല്ലാപം നൽകും സുഹാസം
ചൊല്ലും സന്തോഷം വന്നാകിലും
പൊന്നും കൗമാരം കാണും കിനാവും
വീണ്ടും ഉല്ലാസം തന്നാകിലും
എൻ ജന്മം നുകരില്ല മാധുര്യം
ആ പൂവിൻ ഭംഗി പോയി
തെന്നലാളും പോയകന്നു
തിങ്കളും വീണു പോയ്
മരണം അരികെയായ്
നിരാശ ചൂഴുമേകഭാവമായ് എന്മനം
തൂമഞ്ഞിൻ രാവു മാഞ്ഞു
വെണ്ണിലാവും പോയ് മറഞ്ഞു
വിരഹം തേങ്ങലായ് അഖിലം മൂകമായ്
നിതാന്ത ശൂന്യഭാവമായിതാ എന്മനം