Toomanyanyail munnipponni

തൂമഞ്ഞില്‍ മുങ്ങിപ്പൊങ്ങി
Year
Language

തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി താതെയ്യം തെന്നി തെന്നി
ശീതക്കാറ്റോടും തീരങ്ങൾ
ലവ്‌ലീ ഓ നൈനിറ്റാൽ
ആരൊമലേ ആ നിന്നെപ്പോൽ

മാനത്തോ താഴത്തോ
മേഘത്തിൻ തോളത്തോ
ഹിമതലങ്ങളിലോ
കുമയും മലയിലോ പൂക്കുമോ
കുളിരു കുതിരുമീ പുഞ്ചിരി
ഇളം മനം മയങ്ങിടും ചിരി

ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
(തൂമഞ്ഞിൽ)

ചില്ലക്കൈ കത്തിക്കും
മഞ്ഞിൻപൂ വാരിക്കൊണ്ടും ഈ പൈൻ മരങ്ങൾ
തത്ത്തതിൽ ആടുന്നൊരീ വേളയിൽ
ചിത്തത്തിൽ മുട്ടുന്നൊരെൻ ബല്യമേ
വരൂ വരൂ മനസ്സിലെങ്കിലും

ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
(തൂമഞ്ഞിൽ)

താരുണ്യം നിൻ മെയ്യിൽ ലാവണ്യം നെയ്യുമ്പോൾ
നാണം ഒളിഞ്ഞിരിക്കും
ശിശിര സുരഭികൾ വീണ്ടുമീ
തുളുമ്പും നുണക്കുഴിപ്പൊയ്കയിൽ
ഇടം വലം കവിൽത്തടങ്ങളിൽ

ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
(തൂമഞ്ഞിൽ)

tūmaññil muṅṅippŏṅṅi tādĕyyaṁ tĕnni tĕnni
śīdakkāṭroḍuṁ tīraṅṅaḽ
lav‌lī o nainiṭrāl
ārŏmale ā ninnĕppol

mānatto tāḻatto
meghattin doḽatto
himadalaṅṅaḽilo
kumayuṁ malayilo pūkkumo
kuḽiru kudirumī puñjiri
iḽaṁ manaṁ mayaṅṅiḍuṁ siri

iṣk‌ iṣk‌ iṣk‌ iṣk‌
(tūmaññil)

sillakkai kattikkuṁ
maññinpū vārikkŏṇḍuṁ ī pain maraṅṅaḽ
tatttadil āḍunnŏrī veḽayil
sittattil muṭṭunnŏrĕn balyame
varū varū manassilĕṅgiluṁ

iṣk‌ iṣk‌ iṣk‌ iṣk‌
(tūmaññil)

tāruṇyaṁ nin mĕyyil lāvaṇyaṁ nĕyyumboḽ
nāṇaṁ ŏḽiññirikkuṁ
śiśira surabhigaḽ vīṇḍumī
tuḽumbuṁ nuṇakkuḻippŏygayil
iḍaṁ valaṁ kavilttaḍaṅṅaḽil

iṣk‌ iṣk‌ iṣk‌ iṣk‌
(tūmaññil)