Too vennilaavu [F]

തൂ വെണ്ണിലാവു [F]
Year
Language

ആ...ആ...ആ...ആ.....
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ...
മണിക്കുയിലാണു നീ മൗനങ്ങളില്‍ വിരിയും
മയില്‍പ്പീലിയാണു നീ ഗോപികേ....
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ...

വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്‍ചൂടി
നീലക്കടമ്പിലെല്ലാം കണിമഞ്ഞുമലർ‌ചൂടി
വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്‍ചൂടി
നീലക്കടമ്പിലെല്ലാം കണിമഞ്ഞുമലർ‌ചൂടി
ജലശംഖുപുഷ്പങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു...
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ...

ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി
ആതിരക്കുളിര്‍വാനില്‍ വരമഞ്ഞുപൊടി തൂവി
ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി
ആതിരക്കുളിര്‍വാനില്‍ വരമഞ്ഞുപൊടി തൂവി....
നിറമാര്‍ന്ന സ്വപ്നങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
ഇനി നിന്റെ പാട്ടു മാത്രം നിറഞ്ഞു നില്‍ക്കും....
(തൂവെണ്ണിലാവിന്റെ......)

ā...ā...ā...ā.....
tūvĕṇṇilāvinṟĕ saṁgīdamāṇu nī
pūttagināvilĕ mandāramāṇu nī...
maṇikkuyilāṇu nī maunaṅṅaḽil viriyuṁ
mayilppīliyāṇu nī gobige....
tūvĕṇṇilāvinṟĕ saṁgīdamāṇu nī
pūttagināvilĕ mandāramāṇu nī...

venalduruttiluṁ vĕyilnāḽaṁ kuḽirsūḍi
nīlakkaḍambilĕllāṁ kaṇimaññumalar‌sūḍi
venalduruttiluṁ vĕyilnāḽaṁ kuḽirsūḍi
nīlakkaḍambilĕllāṁ kaṇimaññumalar‌sūḍi
jalaśaṁkhubuṣpaṅṅaḽ viḍarnnāḍuṁ hṛdayattil
kaḽahaṁsadūdu keḽkkān kŏdiccu ninnu...
tūvĕṇṇilāvinṟĕ saṁgīdamāṇu nī
pūttagināvilĕ mandāramāṇu nī...

ālilattumbiluṁ pulargālaṁ siridūgi
ādirakkuḽirvānil varamaññubŏḍi tūvi
ālilattumbiluṁ pulargālaṁ siridūgi
ādirakkuḽirvānil varamaññubŏḍi tūvi....
niṟamārnna svapnaṅṅaḽ viḍarnnāḍuṁ hṛdayattil
ini ninṟĕ pāṭṭu mātraṁ niṟaññu nilkkuṁ....
(tūvĕṇṇilāvinṟĕ......)