Tittittaaraa poygakkarayil

തിത്തിത്താരാ പൊയ്കക്കരയില്
Year
Language

തിത്തിത്താരാ പൊയ്കക്കരയില്
നീര്‍ക്കോഴി മുട്ടയിട്ടു
അത്തിക്കായും കൊത്തിത്തിന്നൊരു
പൂത്താങ്കീരി കുരവയിട്ടു
കുളുകുളുകുളുകുളു കുരവയിട്ടു
കുരുവില്ലാത്തൊരു ചക്കയിട്ടു

ഇത്തിരിയുള്ളൊരു മത്തന്‍ വള്ളി
ഒത്തിരിമക്കളെ പെറ്റല്ലോ
അതിലൊന്നിനെയെങ്കിലും ഒക്കത്തേറ്റി
കൊണ്ടുനടക്കാന്‍ വയ്യല്ലോ

തെച്ചിപ്പെണ്ണിനൊടിന്നലെയാരോ
ഇഷ്ടം കൂടാന്‍ വന്നല്ലോ
ഇഷ്ടക്കാരന്‍ നൂറും തേച്ചൊരു
വെറ്റിലപാക്കും തന്നൂലോ
വെറ്റിലതിന്നു ചുവന്നൊരു പൂവ്
പൊട്ടിവിടര്‍ന്നത് പൊന്‍ പൂവ്

tittittārā pŏygakkarayil
nīrkkoḻi muṭṭayiṭṭu
attikkāyuṁ kŏttittinnŏru
pūttāṅgīri kuravayiṭṭu
kuḽuguḽuguḽuguḽu kuravayiṭṭu
kuruvillāttŏru sakkayiṭṭu

ittiriyuḽḽŏru mattan vaḽḽi
ŏttirimakkaḽĕ pĕṭrallo
adilŏnninĕyĕṅgiluṁ ŏkkatteṭri
kŏṇḍunaḍakkān vayyallo

tĕccippĕṇṇinŏḍinnalĕyāro
iṣṭaṁ kūḍān vannallo
iṣṭakkāran nūṟuṁ teccŏru
vĕṭrilabākkuṁ tannūlo
vĕṭriladinnu suvannŏru pūv
pŏṭṭiviḍarnnat pŏn pūv