Tiruvullakkaavilinnu

തിരുവുള്ളക്കാവിലിന്നു
Year
Language

തിരുവുള്ളക്കാവിലിന്നു തിരുവാതിര പൊടിപൂരം
അരിമുല്ലകൾപൂക്കും കാലം ഭഗവതിക്കു തിരുനാള്‌
ഭഗവതിക്ക്‌ തിരുനാള്‌ ഭഗവതിക്ക്‌ തിരുനാള്‌

വെളുക്കാനേഴര രാവുള്ളപ്പോൾ
വെള്ളാമ്പൽ കടവിലിറങ്ങി
നീരാട്ടും തുടികുളിയും
കളമൊഴിമാരുടെ കളിചിരിയും
(തിരുവുള്ളക്കാവിലിന്ന്)

പൂക്കൈതപ്പൂമുടിയിൽ ചൂടി
കണ്ണാന്തളി ചെവിയിൽ തിരുകി
വാലിട്ടു കണ്ണെഴുതി
വരമഞ്ഞൾക്കുറി ചാർത്തീടാം
(തിരുവുള്ളക്കാവിലിന്ന്)

പിച്ചിപ്പൂമലർബാണവുമായി‌
തെന്നാലിപ്പൂവമ്പന്മാർ
കണ്മുനയാൽ എറിയുന്നു
മലർമിഴിമാരാം സഖിമാരേ
(തിരുവുള്ളക്കാവിലിന്ന്)

tiruvuḽḽakkāvilinnu tiruvādira pŏḍibūraṁ
arimullagaḽpūkkuṁ kālaṁ bhagavadikku tirunāḽ‌
bhagavadikk‌ tirunāḽ‌ bhagavadikk‌ tirunāḽ‌

vĕḽukkāneḻara rāvuḽḽappoḽ
vĕḽḽāmbal kaḍaviliṟaṅṅi
nīrāṭṭuṁ tuḍiguḽiyuṁ
kaḽamŏḻimāruḍĕ kaḽisiriyuṁ
(tiruvuḽḽakkāvilinn)

pūkkaidappūmuḍiyil sūḍi
kaṇṇāndaḽi sĕviyil tirugi
vāliṭṭu kaṇṇĕḻudi
varamaññaḽkkuṟi sārttīḍāṁ
(tiruvuḽḽakkāvilinn)

piccippūmalarbāṇavumāyi‌
tĕnnālippūvambanmār
kaṇmunayāl ĕṟiyunnu
malarmiḻimārāṁ sakhimāre
(tiruvuḽḽakkāvilinn)