Tiruvarannil

തിരുവരങ്ങില്‍
Work
Year
Language

തിരുവരങ്ങില്‍ നടനമാടും ശിവപദങ്ങള്‍ തേടി
ശ്രുതി തുളുമ്പും ഡമരുകത്തില്‍ ഹൃദയതാളം തേടി
വരിക വരദേ വസന്തലതികേ പകല്‍ വിളിക്കുന്നൂ 
പ്രണയമാകുമൊരഗ്നിയില്‍ നീ ഉരുകിയുണരുന്നു

ഭൂര്‍ജവൃക്ഷദലങ്ങള്‍ നെഞ്ചില്‍ തണല്‍ വിരിക്കുമ്പോള്‍
പ്രണവഗംഗാ തീര്‍ഥമൊന്നെന്‍ ജടയിലുണരുമ്പോള്‍
പുലര്‍കാല വസന്തതടത്തില്‍ സ്വരപദ്മപരാഗ സരിത്തില്‍
പുതുമമൊരു മന്ത്രജപത്തില്‍ ഹിമചന്ദന ഗന്ധമാര്‍ന്ന നറു
ചുണ്ടിലുണര്‍ന്നു പടര്‍ന്നു വിടര്‍ന്നത്
നിന്‍ വിരഹാമുര വിസ്മയമോ സഖീ ശ്രീ പാര്‍വതി

സാന്ധ്യതാരക തരംഗമാലകള്‍ മിഴിയലകളായി
കവിളിലേതോ ശംഖുപുഷ്പം വിരിയുമുഷസ്സായി
മദഗന്ധമുണര്‍ന്നൊരു മാറില്‍ ശുഭരാസരസാമൃത രാവില്‍
കുനുകുങ്കുമമാര്‍ന്ന നിലാവില്‍ കുളിര്‍പെയ്തൊരു കര്‍ണ്ണികാരലത
ഇന്നെ ഉണര്‍ന്നു പടര്‍ന്നു വിടര്‍ന്നത്
നിന്‍ പ്രണയാര്‍ണ്ണവ നിര്‍വൃതിയോ സഖീ... ഹേമാംബരീ.....

tiruvaraṅṅil naḍanamāḍuṁ śivabadaṅṅaḽ teḍi
śrudi tuḽumbuṁ ḍamarugattil hṛdayadāḽaṁ teḍi
variga varade vasandaladige pagal viḽikkunnū 
praṇayamāgumŏragniyil nī urugiyuṇarunnu

bhūrjavṛkṣadalaṅṅaḽ nĕñjil taṇal virikkumboḽ
praṇavagaṁgā tīrdhamŏnnĕn jaḍayiluṇarumboḽ
pulargāla vasandadaḍattil svarabadmabarāga sarittil
pudumamŏru mandrajabattil himasandana gandhamārnna naṟu
suṇḍiluṇarnnu paḍarnnu viḍarnnat
nin virahāmura vismayamo sakhī śrī pārvadi

sāndhyadāraga taraṁgamālagaḽ miḻiyalagaḽāyi
kaviḽiledo śaṁkhubuṣpaṁ viriyumuṣassāyi
madagandhamuṇarnnŏru māṟil śubharāsarasāmṛta rāvil
kunuguṅgumamārnna nilāvil kuḽirbĕydŏru karṇṇigāralada
innĕ uṇarnnu paḍarnnu viḍarnnat
nin praṇayārṇṇava nirvṛtiyo sakhī... hemāṁbarī.....