തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ
എന്നെയും എൻ ദുഃഖത്തെയും നിന്നിലർപ്പിക്കുന്നു
(തിരുവൈക്കത്തപ്പാ.....)
തിരുവൈക്കത്തപ്പാ....
നിന്റെ പഞ്ചാക്ഷരം ഉരുക്കഴിച്ചെന്നുമെൻ
സ്വർണ്ണപ്രഭാതം ഉണരും
(നിന്റെ പഞ്ചാക്ഷരം.....)
നിന്റെ പുഷ്പാഞ്ജലി കണ്ടുകൊണ്ടെന്നുടെ
വർണ്ണപ്രദോഷം വിടരും
ശംഭോ.... കരുണാസിന്ധോ....
ഈ ശരണാഗതയിൽ കനിയൂ....
തിരുവൈക്കത്തപ്പാ....
എന്നിലെ മോഹം വ്രതമെടുത്തെത്രയോ
സോമവാരങ്ങൾ പുലർന്നു
(എന്നിലെ മോഹം....)
അഭിശപ്‌തജീവിത സങ്കരഭൂമിയിൽ
അങ്കംവെട്ടി ഞാൻ തളർന്നു
ശംഭോ.... കാവൽബന്ധോ....
ഈ ശരണാഗതയിൽ കനിയൂ
തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ
എന്നെയും എൻ ദുഃഖത്തെയും നിന്നിലർപ്പിക്കുന്നു
തിരുവൈക്കത്തപ്പാ....