Tiruvaadira raavu polum [M]

തിരുവാതിര രാവു പോലും [M]
Work
Year
Language

തിരുവാതിര രാവു പോലും ഇരുളിൽ മുങ്ങിയല്ലോ
തഴുകും തിരമാല തേങ്ങി കിളികൾ കേണുറങ്ങി
ഗാനമൊഴിഞ്ഞു വീണയിൽ കനലായ് മാറി ഓർമ്മകൾ
ദൂരെ മാഞ്ഞു പോയ് സ്നേഹതാരകം
(തിരുവാതിര രാവു...)

എന്തു മോഹമായിരുന്നു വിങ്ങുമുൾക്കളങ്ങളിൽ (2)
എന്തു ദാഹമായിരുന്നു പോയ പൊൻകിനാക്കളിൽ
ആർദ്രമായ് രാവുകൾ ശാന്തമായ് പകലുകൾ
കനവുകളുത്സവം കഴിഞ്ഞ കന്യായാമമായ്
(തിരുവാതിര രാവു...)

പൊന്നിതൾ പൊഴിഞ്ഞു വീണു കണ്ണുനീർക്കയങ്ങളിൽ
അരികിലേക്കണഞ്ഞ രൂപം നിഴലു പോലകന്നു പോയ്
മലരുകൾ വിടരുമാ മധുവനം മൂകമായ്
രാക്കിളി പാട്ടുമായ് മറഞ്ഞു കാണാച്ചില്ലയിൽ
(തിരുവാതിര രാവു...)

tiruvādira rāvu poluṁ iruḽil muṅṅiyallo
taḻuguṁ tiramāla teṅṅi kiḽigaḽ keṇuṟaṅṅi
gānamŏḻiññu vīṇayil kanalāy māṟi ormmagaḽ
dūrĕ māññu poy snehadāragaṁ
(tiruvādira rāvu...)

ĕndu mohamāyirunnu viṅṅumuḽkkaḽaṅṅaḽil (2)
ĕndu dāhamāyirunnu poya pŏnkinākkaḽil
ārdramāy rāvugaḽ śāndamāy pagalugaḽ
kanavugaḽutsavaṁ kaḻiñña kanyāyāmamāy
(tiruvādira rāvu...)

pŏnnidaḽ pŏḻiññu vīṇu kaṇṇunīrkkayaṅṅaḽil
arigilekkaṇañña rūbaṁ niḻalu polagannu poy
malarugaḽ viḍarumā madhuvanaṁ mūgamāy
rākkiḽi pāṭṭumāy maṟaññu kāṇāccillayil
(tiruvādira rāvu...)