Tirumiliyaale

തിരുമിഴിയാലേ
Year
Language

തിരുമിഴിയാലേ തിരയുവതാരേ
തീര്‍ത്ഥയാത്രക്കാരാ - ദേവാ
തീര്‍ത്ഥയാത്രക്കാരാ
(തിരുമിഴിയാലേ)

ഒന്നാം കടലില്‍ പാല്‍ക്കടലില്‍
ഒരു മരതകമണിയറയില്‍
ജലദേവതമാര്‍ തന്‍ നടുവില്‍
വിടര്‍ന്നവള്‍ ഞാന്‍ വളര്‍ന്നവള്‍ ഞാന്‍
(തിരുമിഴിയാലേ)

പാര്‍വ്വണചന്ദ്രിക കാണാത്ത കാവിലെ
പാതിരാപ്പൂക്കള്‍ ചൂടിച്ചു
സാഗരകന്യകള്‍ സംഗീത റാണികള്‍
സപ്തസ്വരങ്ങള്‍ പാടിച്ചു
(തിരുമിഴിയാലേ)

പുഷ്യരാഗ പൂപ്പാലികയില്‍
പുതിയ പുളകപ്പൂക്കളോടേ
പരശുരാമനു ദാനം നല്‍കി
പാല്‍ക്കടലമ്മ – എന്നെ
പാല്‍ക്കടലമ്മ

വിരുത്തം :-
ഓമല്‍കുമാരികേ വരൂ
കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍
നിന്‍ കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു
വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍
ഭാരതത്തിന്റെ ആ പൊന്‍മക്കളോടൊത്തു ചേരുക
നീ ചിരം വാഴുക വത്സലേ
വത്സലേ

tirumiḻiyāle tirayuvadāre
tīrtthayātrakkārā - devā
tīrtthayātrakkārā
(tirumiḻiyāle)

ŏnnāṁ kaḍalil pālkkaḍalil
ŏru maradagamaṇiyaṟayil
jaladevadamār tan naḍuvil
viḍarnnavaḽ ñān vaḽarnnavaḽ ñān
(tirumiḻiyāle)

pārvvaṇasandriga kāṇātta kāvilĕ
pādirāppūkkaḽ sūḍiccu
sāgaraganyagaḽ saṁgīda ṟāṇigaḽ
saptasvaraṅṅaḽ pāḍiccu
(tirumiḻiyāle)

puṣyarāga pūppāligayil
pudiya puḽagappūkkaḽoḍe
paraśurāmanu dānaṁ nalgi
pālkkaḍalamma – ĕnnĕ
pālkkaḍalamma

viruttaṁ :-
omalgumārige varū
keraḽamĕnnu ninakku periṭṭu ñān
nin kaḽittoḻigaḽ tuḽḽikkaḽikkunnu
vindhyahimāsala sahyasānukkaḽil
bhāradattinṟĕ ā pŏnmakkaḽoḍŏttu seruga
nī siraṁ vāḻuga vatsale
vatsale