തിരിയോ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലില്‍ കിങ്ങിണി കൈയ്യില്‍ പൂത്തിരി
നാളെ പുലരിയില്‍ വിഷുക്കണി (തിരിയോ തിരി..)
തിരിയോ തിരി പൂത്തിരി
ആകാശത്തിന്‍ തളികയിലാകെ അവിലും മലരും അരിമണിയും
അവിലും മലരും അരിമണിയും ആ..
വെണ്മതിയാകും വെള്ളരിക്കാ (2)
പൊന്മുകിലാകും വെണ്‍പുടവ (തിരിയോ തിരി..)
സംക്രമരാത്രി വാനില്‍ പൂത്തിരി കൊളുത്തി
ചന്ദ്രികതന്‍ പട്ടെടുത്തു പാരിടം ചാര്‍ത്തി( സംക്രമ)
കണികാണാന്‍ ഉണരണം ആ..കണ്ണുപൊത്തി ഉണരണം,,ആാ .ഹാ,ഹാ
കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം
കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം
കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം