തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം (തത്തിന്തക...... )
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു

തത്തിന്ന താനന്ന....... ]
തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം
തത്തിന്തക തെയ്തോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം
ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി തിരുവോണ തോണിയൂന്നുമ്പോള്‍ (ഒരു വട്ടി ....)
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു ഇളനീരിന്‍ മധുരക്കിനാവായ്
തിരികെ .....
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
........തെയ്തോം ........തെയ്തോം ............. ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും (തുഴപോയ ....)
മനമുരുകി പാടുന്ന പാട്ടില്‍ മരു പക്ഷി പിടയുന്ന ചിറകൊച്ച കേട്ടു
തിരികെ .....
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
തത്തിന്തക തെയ്തോം (തെയ്തോം) തത്തിന്തക തെയ്തോം (തെയ്തോം)