തിരയുടെ ചിലങ്കകള്‍ കിലുങ്ങീ
നിന്റെ ചിരിയുടെ നൂപുരം ചിതറീ
സന്ധ്യയും നീയും തുറക്കുന്നു ലജ്ജതന്‍
സിന്ദൂരച്ചെപ്പുകള്‍ തോഴീ
തിരയുടെ ചിലങ്കകള്‍ കിലുങ്ങീ
ചിരിയുടെ നൂപുരം ചിതറീ
സന്ധ്യയും നീയും തുറക്കുന്നു ലജ്ജതന്‍
സിന്ദൂരച്ചെപ്പുകള്‍ തോഴീ
കടലിന്റെ പാദസരം കവര്‍ന്നുകൊണ്ടോടുമീ
കാറ്റില്‍ കുളിരിന്റെ ലഹരി
ലഹരീ.... ലല്ലല്ലാ... ലലല്ലല്ലാ....
നിന്മിഴിച്ചെപ്പിലെ കാമപ്പൂവിതളുകള്‍
ചുംബിച്ചെടുത്തതിന്‍ ലഹരി....
ലഹരീ.... ലഹരീ..........
പടിഞ്ഞാറന്‍ മാനത്തെ പലവര്‍ണ്ണപ്പൂമല
രജനീയവനിക മറയ്ക്കും
ലല്ലല്ല... ലലല്ലല്ല........
എന്നധരത്തിലെ നിരവദ്യ സ്വപ്നമായ്
നിന്‍ ചുടുചുംബനം വിടരും
വിടരും... വിടരും.......