തിരമാലകളുടെ ഗാനം
തീരത്തിനതു ജീവരാഗം
ഈ സംഗമത്തിന്‍ സംഗീതത്തില്‍
ഇനി നിന്റെ ദുഃഖങ്ങള്‍ മറക്കൂ മറക്കൂ
പ്രിയങ്കരീ... പ്രഭാമയീ...
സന്ധ്യാകുങ്കുമ മേഘദലങ്ങളില്‍
ഇന്ദുകരങ്ങളമര്‍ന്നു...
ഇന്ദ്രനീല സമുദ്രഹൃദന്തം
എന്തിനു വീണ്ടുമുണര്‍ന്നു
ഈ ഹര്‍ഷത്തിന്‍ നാദോത്സവത്തില്‍
ഇനി നിന്റെ ഗാനവും പാടൂ
പ്രിയങ്കരീ... പ്രഭാമയീ...
(തിരമാലകളുടെ)
ചിന്താസുന്ദര സ്വപ്നശതങ്ങളില്‍
ചിന്തീ പുളകം സന്ധ്യ
നിന്റെ നീല വികാരതടാകം
എന്തിനോയിളകിമറിഞ്ഞു
ഈ മോഹത്തിന്‍ പുഷ്പോത്സവത്തില്‍
ഇനി നിന്റെ ഗന്ധവും ചൊരിയൂ
പ്രിയങ്കരീ... പ്രഭാമയീ...
(തിരമാലകളുടെ)