Tiragalil

തിരകളില്‍
Year
Language

തിരകളിൽ കതിർവിരലാൽ
കവിതയെഴുതും സന്ധ്യേ
അതിലൊരു വരിയെന്നൊമലാളുടെ
കവിളിൽ എഴുതു
നീ പൂങ്കവിളിൽ എഴുതു നീ

അലകളിലരുണിമപോൽ
പ്രിയനിലലിയും സന്ധ്യേ
മുഖപടമഴിയെ കാമുകൻ നിൻ
കവിളിലതെഴുതുന്നു
ആ കവിളിലതെഴുതുന്നു (തിരകളിൽ..)

ആയിരം തന്തികൾ മീട്ടും സന്ധ്യേ
സാഗരം നിൻ മണിവീണയല്ല?
ഏകതാരയാമെൻ വിപഞ്ചിയിൽ
ഏതു രാഗം എൻ വിരൽ
തൊട്ടുണർത്തും?
ഈ രാഗം ഈ രാഗം അനുരാഗം (തിരകളിൽ..)

ആയിരം പൊൻവല വീശും സന്ധ്യേ
സാഗരം നിൻ രത്നഖനിയല്ലേ?
സ്നേഹത്തിൻ ആഴങ്ങൾ തേടിപ്പോകെ
മോഹമെന്നൊരു പൊന്മുത്തു ഞാനെടുത്തു
ആ മുത്തു പൊന്മുത്തു പവിഴമുത്തു

tiragaḽil kadirviralāl
kavidayĕḻuduṁ sandhye
adilŏru variyĕnnŏmalāḽuḍĕ
kaviḽil ĕḻudu
nī pūṅgaviḽil ĕḻudu nī

alagaḽilaruṇimabol
priyanilaliyuṁ sandhye
mukhabaḍamaḻiyĕ kāmugan nin
kaviḽiladĕḻudunnu
ā kaviḽiladĕḻudunnu (tiragaḽil..)

āyiraṁ tandigaḽ mīṭṭuṁ sandhye
sāgaraṁ nin maṇivīṇayalla?
egadārayāmĕn vibañjiyil
edu rāgaṁ ĕn viral
tŏṭṭuṇarttuṁ?
ī rāgaṁ ī rāgaṁ anurāgaṁ (tiragaḽil..)

āyiraṁ pŏnvala vīśuṁ sandhye
sāgaraṁ nin ratnakhaniyalle?
snehattin āḻaṅṅaḽ teḍippogĕ
mohamĕnnŏru pŏnmuttu ñānĕḍuttu
ā muttu pŏnmuttu paviḻamuttu