തിരകൾ .. തിരകൾ
ഒരിക്കലുമുറങ്ങാത്ത തിരകൾ
ചിരിച്ചും തമ്മിൽ പുണർന്നും
തീരങ്ങളിൽ കെട്ടിമറിഞ്ഞും നീന്തുന്ന തിരകൾ
തിരകൾ......
നമുക്കീ തിരകളാകാം നറുനിലാ പുതപ്പിൽ
നഗ്ന വികാരങ്ങൾ പൊതിയാം
ഒരു ജലക്രീഡയിൽ മുഴുകാം
മണിമാണിക്ക്യ പത്തികൾ പിണച്ചീ
മണലിന്റെ മെത്തയിലിഴയാം (തിരകൾ)
നമുക്കീ തീരമാകാം നഖമുള്ള തിരകൾ
നെഞ്ചത്തു പടർത്തി കിടക്കാം
ഒരു രോമഹർഷത്തിലലിയാം
അലമാലകളുടെ പൊക്കിള്‍ച്ചുഴിയിലെ
ചിറകുള്ള ചിപ്പികൾ പെറുക്കാം (തിരകൾ)
tiragaḽ .. tiragaḽ
ŏrikkalumuṟaṅṅātta tiragaḽ
siriccuṁ tammil puṇarnnuṁ
tīraṅṅaḽil kĕṭṭimaṟiññuṁ nīndunna tiragaḽ
tiragaḽ......
namukkī tiragaḽāgāṁ naṟunilā pudappil
nagna vigāraṅṅaḽ pŏdiyāṁ
ŏru jalakrīḍayil muḻugāṁ
maṇimāṇikkya pattigaḽ piṇaccī
maṇalinṟĕ mĕttayiliḻayāṁ (tiragaḽ)
namukkī tīramāgāṁ nakhamuḽḽa tiragaḽ
nĕñjattu paḍartti kiḍakkāṁ
ŏru romaharṣattilaliyāṁ
alamālagaḽuḍĕ pŏkkiḽccuḻiyilĕ
siṟaguḽḽa sippigaḽ pĕṟukkāṁ (tiragaḽ)