Tira nunanyanyaa saagaram

തിര നുണഞ്ഞ സാഗരം
Year
Language

തിര നുരഞ്ഞ സാഗരം പ്രണയലോലയായ്
ഇണപിരിഞ്ഞ സൗഹൃദം മധുരസാന്ദ്രമായ്
വരവേൽക്കാൻ വരൂ മഴ നനഞ്ഞ രാവിലെ
പനിനീർ മഞ്ഞിലും ഒരേ ഹേയ് ലയം

ദൂരെ നിലാവിൻ ഗിത്താറിലേതോ സ്വരം
ഒരു കൂടാരമായ് പരിസരം
ആരോ കിനാവിൻ ഈ വാനം മേലേ സ്വയം
ഒരു പൂന്തോണിയായ് ഹൃദയം
ശ്യാമമേഘങ്ങളേ മഴപ്പൂ പെയ്തു വാ
തുരുത്തൂ തുരുത്തൂ തുരുത്തൂ തുരുത്തൂ

വീഞ്ഞും പെരുങ്ങും വിലോലമാകേ മനം
ഈ സായാഹ്നമോ സുഖകരം
ആരോ വിലോലം അലിഞ്ഞു പാടീ സ്വയം
ഒരു പൂത്തുമ്പിയായ് മോഹവും
രാഗതാരങ്ങളേ മിഴിപ്പൂ പൂട്ടി വാ
തുരുത്തൂ തുരുത്തൂ തുരുത്തൂ തുരുത്തൂ

tira nurañña sāgaraṁ praṇayalolayāy
iṇabiriñña sauhṛdaṁ madhurasāndramāy
varavelkkān varū maḻa nanañña rāvilĕ
paninīr maññiluṁ ŏre hey layaṁ

dūrĕ nilāvin gittāṟiledo svaraṁ
ŏru kūḍāramāy parisaraṁ
āro kināvin ī vānaṁ mele svayaṁ
ŏru pūndoṇiyāy hṛdayaṁ
śyāmameghaṅṅaḽe maḻappū pĕydu vā
turuttū turuttū turuttū turuttū

vīññuṁ pĕruṅṅuṁ vilolamāge manaṁ
ī sāyāhnamo sukhagaraṁ
āro vilolaṁ aliññu pāḍī svayaṁ
ŏru pūttumbiyāy mohavuṁ
rāgadāraṅṅaḽe miḻippū pūṭṭi vā
turuttū turuttū turuttū turuttū