തിങ്കളും കതിരൊളിയും
തിരുമുടിയില്‍ ചാര്‍ത്തി
ചന്ദനവള്ളിക്കുടിലിലിറങ്ങീ
ചൈത്ര പഞ്ചമി രാത്രീ.....
കൈമൊട്ടില്‍ മദിരനിറഞ്ഞൂ
കവിളുകള്‍ മുത്തണിഞ്ഞൂ(2)
നെയ്തലാമ്പല്‍ പൂക്കള്‍ ചിരിച്ചൂ
നിധികിട്ടിയ പോലേ(2)
എന്തിനോ... ദാഹിയ്ക്കും.. നമ്മളെ പോലേ
(തിങ്കളും..)
പൂമുകിലിന്‍ ചേലയിഴിഞ്ഞൂ
പുരികുഴല്‍ കെട്ടഴിഞ്ഞൂ
മണ്ണു വിണ്ണിനെ വാരിയെടുത്തു
മലര്‍മെത്തയിലിട്ടൂ
എന്തിനോ.. ദാഹിയ്ക്കും... നമ്മളെ പോലെ
(തിങ്കളും കതിരൊളിയും...)