Tingalmukhee nin

തിങ്കൾമുഖീ നിൻ
Year
Language

തിങ്കള്‍മുഖീ...
തിങ്കള്‍മുഖീ നിന്‍ പൂങ്കവിളിണയില്‍
കുങ്കുമമെങ്ങിനെ പരന്നു - സഖി നിന്‍
ചുണ്ടുകളെങ്ങിനെ ചുവന്നു
(തിങ്കള്‍മുഖീ)

കാമദേവന്റെ ശരപാടവമോ
പ്രാണനാഥന്റെ നഖലാളനമോ
കര്‍ണ്ണകീ...
കര്‍ണ്ണകീ നിന്‍ കപോലതലത്തില്‍
സിന്ദൂരക്കുറിക്കൂട്ടു ചാര്‍ത്തി
കണ്‍കളില്‍ മന്ദാരമലര്‍മൊട്ടു വിടര്‍ത്തി
വിടര്‍ത്തി.. വിടര്‍ത്തി...
(തിങ്കള്‍മുഖീ)

ഓളംതല്ലും വികാരബന്ധമോ
ഓമലേ നിന്‍ മുഖാരവിന്ദമോ
മല്‍‌സഖീ...
മല്‍‌സഖീ എന്‍ ജീവിതമൊരു
നവമദിരോത്സവമായ് മാറ്റി
മായാത്ത മദിരോത്സവമായ് മാറ്റി
മാറ്റി... മാറ്റി...
(തിങ്കള്‍മുഖീ)

tiṅgaḽmukhī...
tiṅgaḽmukhī nin pūṅgaviḽiṇayil
kuṅgumamĕṅṅinĕ parannu - sakhi nin
suṇḍugaḽĕṅṅinĕ suvannu
(tiṅgaḽmukhī)

kāmadevanṟĕ śarabāḍavamo
prāṇanāthanṟĕ nakhalāḽanamo
karṇṇagī...
karṇṇagī nin kaboladalattil
sindūrakkuṟikkūṭṭu sārtti
kaṇgaḽil mandāramalarmŏṭṭu viḍartti
viḍartti.. viḍartti...
(tiṅgaḽmukhī)

oḽaṁtalluṁ vigārabandhamo
omale nin mukhāravindamo
mal‌sakhī...
mal‌sakhī ĕn jīvidamŏru
navamadirotsavamāy māṭri
māyātta madirotsavamāy māṭri
māṭri... māṭri...
(tiṅgaḽmukhī)