Tillaanaa tillaanaa

തില്ലാനാ തില്ലാനാ
Year
Language

തില്ലാനാ....തില്ലാനാ....
താഴ്വാരം പാടും തില്ലാന
സുന്ദരി സുന്ദരി സുന്ദരി സുന്ദരി
പൂമാനം പൊന്മാനം
മണ്ണിന്നു നല്‍കും സമ്മാനം
സനിധാപ സനിധാപ
സനിധാപ ധാപ ധപ ധാപ..(2)
തൂമഞ്ഞിന്‍ തീരങ്ങള്‍
രാപ്പൂവിന്‍ മോഹങ്ങള്‍...
കുളിരോലും യാമങ്ങള്‍
ഇരുളിന്റെ ദാഹങ്ങള്‍...
(തില്ലാനാ തില്ലാനാ...)

ഈ നിറ നീലനിലാവിന്‍ പരിവേഷത്തില്‍
പാഴ്ച്ചിരി പൊന്നില്‍ മുക്കും പലരൂപങ്ങള്‍
ഈ സുരസംഗീതത്തില്‍ നാമെല്ലാം ഒന്നാകുമ്പോള്‍
ഉൾ‌ക്കദനങ്ങള്‍ പോലും പനിനീരലയായ്...
ഉല്ലാസങ്ങള്‍ ഉന്മാദങ്ങള്‍ ഇന്നില്ലയോ...
എല്ലാം നല്ല നാളേയ്ക്കുള്ള സന്ദേശമോ...
(തില്ലാനാ തില്ലാനാ...)

ഈ വഴിയോരത്തെല്ലാം കാണുന്നില്ലേ
പൂ മണിമഞ്ചൽ നീട്ടും സൗഭാഗ്യങ്ങള്‍
ഈ മധുരാനന്ദത്തിന്‍ നഗരത്തില്‍ മേളിച്ചീടാം
ഈ വഴി ഇരുവഴി പലവഴി പാറി നടക്കാം
സ്വര്‍ഗ്ഗംതേടി സ്വപ്നംതേടി അലയുമ്പോള്‍
എല്ലാമിന്നു നമ്മില്‍ വന്നു ചേരില്ലയോ....
(തില്ലാനാ തില്ലാനാ...)

tillānā....tillānā....
tāḻvāraṁ pāḍuṁ tillāna
sundari sundari sundari sundari
pūmānaṁ pŏnmānaṁ
maṇṇinnu nalguṁ sammānaṁ
sanidhāba sanidhāba
sanidhāba dhāba dhaba dhāba..(2)
tūmaññin dīraṅṅaḽ
rāppūvin mohaṅṅaḽ...
kuḽiroluṁ yāmaṅṅaḽ
iruḽinṟĕ dāhaṅṅaḽ...
(tillānā tillānā...)

ī niṟa nīlanilāvin pariveṣattil
pāḻsciri pŏnnil mukkuṁ palarūbaṅṅaḽ
ī surasaṁgīdattil nāmĕllāṁ ŏnnāgumboḽ
uḽ‌kkadanaṅṅaḽ poluṁ paninīralayāy...
ullāsaṅṅaḽ unmādaṅṅaḽ innillayo...
ĕllāṁ nalla nāḽeykkuḽḽa sandeśamo...
(tillānā tillānā...)

ī vaḻiyorattĕllāṁ kāṇunnille
pū maṇimañjal nīṭṭuṁ saubhāgyaṅṅaḽ
ī madhurānandattin nagarattil meḽiccīḍāṁ
ī vaḻi iruvaḻi palavaḻi pāṟi naḍakkāṁ
svarggaṁteḍi svapnaṁteḍi alayumboḽ
ĕllāminnu nammil vannu serillayo....
(tillānā tillānā...)