Tilannum tingale

തിളങ്ങും തിങ്കളേ
Year
Language

തിളങ്ങും തിങ്കളെ മിഴി നീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രി മഴയായ്
തിളങ്ങും തിങ്കളെ മിഴി നീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രി മഴയായ്
തിളങ്ങും തിങ്കളെ

വസന്തം മായുമീ വന നീല വനിയില്‍
സുഗന്ധം പൂശുവാന്‍ നീ വന്നതെന്തേ
കിനാവിന്‍ കൊമ്പിലെ കുളിരാര്‍ന്ന കൂട്ടില്‍
വിതുമ്പും കുഞ്ഞിളം കിളികള്‍ക്ക് നല്കാന്‍
നിലാവിന്‍ ലോലമാകും
നിലാവിന്‍ ലോലമാകും തൂവലുണ്ടോ
ഇളം തേന്‍ തെന്നലേ ഇതള്‍ മാഞ്ഞ
പൂവിന്‍ പരാഗം നീ തിരഞ്ഞുവോ
മഞ്ഞു വിരലാല്‍ തിളങ്ങും തിങ്കളെ

മയങ്ങും നെഞ്ചിലെ നറുതേന്‍ ശലഭമേ
ഉണര്‍ന്നീ പൈതലിന്‍ കവിളോടുരുമ്മാന്‍
കുരുന്നായ് കൊഞ്ചുമീ മണിവീണ മീട്ടി
തുളുമ്പും ഗാനമായ് ശ്രുതി ചേര്‍ന്നുറങ്ങാന്‍
ഇണങ്ങും സ്നേഹമായ് നീ
ഇണങ്ങും സ്നേഹമായ് നീ പോരുകില്ലേ
ചെരാതിന്‍ നാളമായ് നീ ആളുകില്ലേ (തിളങ്ങും)

tiḽaṅṅuṁ tiṅgaḽĕ miḻi nīridĕnde
viṣādaṁ vīṇaliñño rātri maḻayāy
tiḽaṅṅuṁ tiṅgaḽĕ miḻi nīridĕnde
viṣādaṁ vīṇaliñño rātri maḻayāy
tiḽaṅṅuṁ tiṅgaḽĕ

vasandaṁ māyumī vana nīla vaniyil
sugandhaṁ pūśuvān nī vannadĕnde
kināvin kŏmbilĕ kuḽirārnna kūṭṭil
vidumbuṁ kuññiḽaṁ kiḽigaḽkk nalgān
nilāvin lolamāguṁ
nilāvin lolamāguṁ tūvaluṇḍo
iḽaṁ ten tĕnnale idaḽ māñña
pūvin parāgaṁ nī tiraññuvo
maññu viralāl tiḽaṅṅuṁ tiṅgaḽĕ

mayaṅṅuṁ nĕñjilĕ naṟuden śalabhame
uṇarnnī paidalin kaviḽoḍurummān
kurunnāy kŏñjumī maṇivīṇa mīṭṭi
tuḽumbuṁ gānamāy śrudi sernnuṟaṅṅān
iṇaṅṅuṁ snehamāy nī
iṇaṅṅuṁ snehamāy nī porugille
sĕrādin nāḽamāy nī āḽugille (tiḽaṅṅuṁ)