Teyyam teyyam teyyannam paadi

തെയ്യം തെയ്യം തെയ്യന്നം പാടി
Year
Language

ഓ...ഓ...
തെയ്യം തെയ്യം തെയ്യനം പാടി
തെക്കന്‍ കാറ്റ് വന്നു
നെഞ്ചില്‍ കുളിരിന്‍ ചന്ദനം തൂകും
സ്വപ്നം പൂത്തുലഞ്ഞു
നീ വരൂ...ജീവനില്‍ ജീവന്റെ
താളം നെയ്തൊരുക്കൂ (തെയ്യം)

ഈറന്‍ ചിറകുമായ് ഈ പകല്‍ പെണ്‍കിളി
ഇണയെ തേടും നേരം (ഈറന്‍)
ആത്മസഖീ നിന്റെ മാറില്‍
ഒരു മലര്‍വള്ളിപോല്‍ പടരാന്‍
മോഹം എനിയ്ക്ക് മോഹം (തെയ്യം)

തീരം തിരകളെ പുല്‍കിയുറങ്ങാന്‍
വെമ്പല്‍ കൊള്ളും നേരം
ഓമലാളേ നിന്റെ ചുണ്ടില്‍ വിരിയും
പുഞ്ചിരിപ്പൂവില്‍ മധുവാകാനൊരു മോഹം (തെയ്യം)

O...O...O....

o...o...
tĕyyaṁ tĕyyaṁ tĕyyanaṁ pāḍi
tĕkkan kāṭr vannu
nĕñjil kuḽirin sandanaṁ tūguṁ
svapnaṁ pūttulaññu
nī varū...jīvanil jīvanṟĕ
tāḽaṁ nĕydŏrukkū (tĕyyaṁ)

īṟan siṟagumāy ī pagal pĕṇgiḽi
iṇayĕ teḍuṁ neraṁ (īṟan)
ātmasakhī ninṟĕ māṟil
ŏru malarvaḽḽibol paḍarān
mohaṁ ĕniykk mohaṁ (tĕyyaṁ)

tīraṁ tiragaḽĕ pulgiyuṟaṅṅān
vĕmbal kŏḽḽuṁ neraṁ
omalāḽe ninṟĕ suṇḍil viriyuṁ
puñjirippūvil madhuvāgānŏru mohaṁ (tĕyyaṁ)

O...O...O....