Tetr tetr idu

തെറ്റ് തെറ്റ് ഇതു
Work
Year
Language

തെറ്റ് ...തെറ്റ് ...
ഇത് തുടങ്ങിയതെന്നോ എവിടെയോ
യഹോവയുടെ ശില്പശാലയിലോ
ഏദന്‍ തോട്ടത്തിലോ (തെറ്റ്)

മഗ്ദലനയിലെ തെരുവില്‍ വച്ചോ
മാലിനീതടത്തില്‍ വച്ചോ (മഗ്ദല)
മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ
മാദക മധുപാത്രം നല്‍കി - കയ്യില്‍
മാദക മധുപാത്രം നല്‍കി
ആ തെറ്റ് ജയിക്കുന്നു
ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്)

കല്പതരുലതാ ഗൃഹത്തില്‍ വച്ചോ
കാളിന്ദി സരസ്സില്‍ വച്ചോ (കല്പ)
കാമം കാമത്തിനാദ്യത്തെ തെറ്റിന്റെ
കൈവിരലടയാളം നല്‍കി - മാറില്‍
കൈവിരലടയാളം നല്‍കി
ആ തെറ്റ് ജയിക്കുന്നു
ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്)

tĕṭr ...tĕṭr ...
it tuḍaṅṅiyadĕnno ĕviḍĕyo
yahovayuḍĕ śilbaśālayilo
edan toṭṭattilo (tĕṭr)

magdalanayilĕ tĕruvil vacco
mālinīdaḍattil vacco (magdala)
māṁsaṁ māṁsattinādyattĕ tĕṭrinṟĕ
mādaga madhubātraṁ nalgi - kayyil
mādaga madhubātraṁ nalgi
ā tĕṭr jayikkunnu
saritraṁ āvarttikkunnu (tĕṭr)

kalbadaruladā gṛhattil vacco
kāḽindi sarassil vacco (kalba)
kāmaṁ kāmattinādyattĕ tĕṭrinṟĕ
kaiviralaḍayāḽaṁ nalgi - māṟil
kaiviralaḍayāḽaṁ nalgi
ā tĕṭr jayikkunnu
saritraṁ āvarttikkunnu (tĕṭr)