തേരിറങ്ങി ഇതിലേ വരൂ തെന്നലിൽ തിരകളേ
മാരകാകളികളാടുവാൻ കാൽ ചിലങ്കയണിയൂ
മെയ് മൂടുവാൻ പൊൻതൂവലാൽ
മേലാടകൾ പകരം തുന്നി നൽകാം
(തേരിറങ്ങി...)
ഉന്മാദമുണരും സംഗീതമൊഴുകും
കണ്ണാടി മേടകളിൽ
അവിടെയന്നു ഞങ്ങൾ ഒരിക്കലും കാണാത്ത നടനമാടി വാ വാ
മെയ് മൂടുവാൻ പൊൻതൂവലാൽ
മേലാടകൾ പകരം തുന്നി നൽകാം
(തേരിറങ്ങി...)
മിനാരക്കൊടികൾ വാനോളമുയരാൻ
പോരാടും വേളകളിൽ
ഇവിടെപ്പോലും ഞങ്ങൾ ഇതുവരെ കേൾക്കാത്ത പദങ്ങൾ പാടി വാ വാ
മെയ് മൂടുവാൻ പൊൻതൂവലാൽ
മേലാടകൾ പകരം തുന്നി നൽകാം
(തേരിറങ്ങി...)
teriṟaṅṅi idile varū tĕnnalil tiragaḽe
māragāgaḽigaḽāḍuvān kāl silaṅgayaṇiyū
mĕy mūḍuvān pŏndūvalāl
melāḍagaḽ pagaraṁ tunni nalgāṁ
(teriṟaṅṅi...)
unmādamuṇaruṁ saṁgīdamŏḻuguṁ
kaṇṇāḍi meḍagaḽil
aviḍĕyannu ñaṅṅaḽ ŏrikkaluṁ kāṇātta naḍanamāḍi vā vā
mĕy mūḍuvān pŏndūvalāl
melāḍagaḽ pagaraṁ tunni nalgāṁ
(teriṟaṅṅi...)
minārakkŏḍigaḽ vānoḽamuyarān
porāḍuṁ veḽagaḽil
iviḍĕppoluṁ ñaṅṅaḽ iduvarĕ keḽkkātta padaṅṅaḽ pāḍi vā vā
mĕy mūḍuvān pŏndūvalāl
melāḍagaḽ pagaraṁ tunni nalgāṁ
(teriṟaṅṅi...)