Teraali nyaaan

തേരാളി ഞാന്‍
Year
Language

തേരാളി ഞാന്‍ പോരാളി ഞാന്‍
തേരാളി ഞാന്‍ പോരാളി ഞാന്‍
എന്‍ പദ്മവ്യൂഹമിതാ
രാജ്യമില്ല ചെങ്കോലില്ല
പോരിന്നെത്തുന്നു ഞാന്‍

ചുടുചോര നെഞ്ചിലൊഴുകുന്നു
അതില്‍ വര്‍ണ്ണമെങ്ങും നിറയുന്നു
കരളിലെ പന്തം കൈകളിലാക്കി
തുടിക്കുന്നൊരാവേശം ഞാന്‍
അരമനകള്‍ തന്‍ അതിരുകള്‍ തേടി
അണയുന്നൊരവതാരം ഞാന്‍
ജയിക്കാന്‍ ജന്മം കൊണ്ടവന്‍
ജ്വലിക്കും ധൈര്യം ഉള്ളവന്‍
പോരിന്നെത്തുന്നു ഞാന്‍
(തേരാളി )

രണഭൂമി തോറും പടരുന്നു
ഒരു വീരഗാഥയെഴുതുന്നു
മനുഷ്യമൃഗങ്ങള്‍ അലയും വഴിയില്‍
മുഴങ്ങുന്നൊരിടിനാദം ഞാന്‍
ക്രൂരത മാത്രം പടരുന്ന ഹൃദയം
കീറുന്ന നരസിംഹം ഞാന്‍
ചിരിക്കാന്‍ മണ്ണില്‍ വന്നവന്‍
മരിക്കാന്‍ മുന്നില്‍ നില്‍പ്പവന്‍
പോരിന്നെത്തുന്നു ഞാന്‍
(തേരാളി )

terāḽi ñān porāḽi ñān
terāḽi ñān porāḽi ñān
ĕn padmavyūhamidā
rājyamilla sĕṅgolilla
porinnĕttunnu ñān

suḍusora nĕñjilŏḻugunnu
adil varṇṇamĕṅṅuṁ niṟayunnu
karaḽilĕ pandaṁ kaigaḽilākki
tuḍikkunnŏrāveśaṁ ñān
aramanagaḽ tan adirugaḽ teḍi
aṇayunnŏravadāraṁ ñān
jayikkān janmaṁ kŏṇḍavan
jvalikkuṁ dhairyaṁ uḽḽavan
porinnĕttunnu ñān
(terāḽi )

raṇabhūmi toṟuṁ paḍarunnu
ŏru vīragāthayĕḻudunnu
manuṣyamṛgaṅṅaḽ alayuṁ vaḻiyil
muḻaṅṅunnŏriḍinādaṁ ñān
krūrada mātraṁ paḍarunna hṛdayaṁ
kīṟunna narasiṁhaṁ ñān
sirikkān maṇṇil vannavan
marikkān munnil nilppavan
porinnĕttunnu ñān
(terāḽi )