തേനും വയമ്പും നാവിൽ തൂവും വാനമ്പാടി
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും)
മാനത്തെ ശിങ്കാരത്തോപ്പിൽ
ഒരു ഞാലിപ്പൂവൻ പഴത്തോട്ടം (മാനത്തെ)
കാലത്തും വൈകിട്ടും പൂമ്പാളത്തേനുണ്ണാൻ
ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ (തേനും)
നീലക്കൊടുവേലി പൂത്തു - ദൂരെ
നീലഗിരിക്കുന്നിൻ മേലേ
മഞ്ഞിൻ പൂവേലിക്കൽ കൂടി
കൊച്ചു വണ്ണാത്തിപ്പുള്ളുകൾ പാടി
താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു
താലി കെട്ടിന്നല്ലേ നീയും കൂടുന്നോ (തേനും)