Tenum vayambum

തേനും വയമ്പും
Year
Language

തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)

മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..)
കാലത്തും വൈകീട്ടും പൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)

നീലക്കൊടുവേലി പൂത്തൂ
ദൂരെ നീലഗിരിക്കുന്നിന്‍ മേലേ
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി
താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു
താലികെട്ടിന്നല്ലെ നീയും കൂടുന്നോ ? (തേനും..)

തേനും ആഹാഹഹാ..ഉം..ഉം..ആഹാഹാ..

tenuṁ vayambuṁ nāvil tūvuṁ vānambāḍi (2)
rāgaṁ śrīrāgaṁ pāḍū nī
vīṇḍuṁ vīṇḍuṁ vīṇḍuṁ vīṇḍuṁ (tenuṁ..)

mānattĕ śiṅgārattoppil
ŏru ñālippūvan paḻattoṭṭaṁ (mānattĕ..)
kālattuṁ vaigīṭṭuṁ pūmbāḽattenuṇṇān
ā vāḻattoṭṭattil nīyuṁ porunno? (tenuṁ..)

nīlakkŏḍuveli pūttū
dūrĕ nīlagirikkunnin mele
maññin pūvelikkal kūḍi
kŏccu vaṇṇātti puḽḽugaḽ pāḍi
tāḽaṁ piḍikkunna vālāṭṭippakṣikku
tāligĕṭṭinnallĕ nīyuṁ kūḍunno ? (tenuṁ..)

tenuṁ āhāhahā..uṁ..uṁ..āhāhā..