Tenulla poovinre nenyajam

തേനുള്ള പൂവിന്റെ നെഞ്ചം
Year
Language

തേനുള്ള പൂവിന്റെ നെഞ്ചം
തേടുന്ന വണ്ടിന്നു മഞ്ചം
കുളിരേന്തി നിൽക്കുന്ന രാവും
കുടമുല്ല പൂവും നിലാവും
വീരന്നു നേദിച്ചു ഞാനെൻ
വിടരുന്ന വർണ്ണക്കിനാക്കൾ (തേനുള്ള)

കടമിഴിയിൽ കവിതയുമായ് ഞാനും
ഒളിയുണരും ചൊടികളുമായ് നീയും
തരിവളകൾ കിളിമൊഴിയിൽ പാടി
കവിളിണയിൽ കളഭകണം ചൂടി
കളയരുതിനി സമയം തിരുമധുരം നുകരും
മതിവരെനിൻ പ്രണയം മനമലരിൽ പകരും (തേനുള്ള)

കനവുണരും നിമിഷമിതാ വന്നു
കരളിതളിൽ രതിമധുരം തന്നു
വിരിമാറിൽ വീണലിയാൻ മോഹം
തിരകരയിൽ പൂണലിയാൻ മോഹം
കഥപറയും മിഴിയും അഴലകലും മൊഴിയും
ചൊടിമലരിൽ വിരിയും ലഹരിയിൽ നീ അലിയു (തേനുള്ള)

tenuḽḽa pūvinṟĕ nĕñjaṁ
teḍunna vaṇḍinnu mañjaṁ
kuḽirendi nilkkunna rāvuṁ
kuḍamulla pūvuṁ nilāvuṁ
vīrannu nediccu ñānĕn
viḍarunna varṇṇakkinākkaḽ (tenuḽḽa)

kaḍamiḻiyil kavidayumāy ñānuṁ
ŏḽiyuṇaruṁ sŏḍigaḽumāy nīyuṁ
tarivaḽagaḽ kiḽimŏḻiyil pāḍi
kaviḽiṇayil kaḽabhagaṇaṁ sūḍi
kaḽayarudini samayaṁ tirumadhuraṁ nugaruṁ
madivarĕnin praṇayaṁ manamalaril pagaruṁ (tenuḽḽa)

kanavuṇaruṁ nimiṣamidā vannu
karaḽidaḽil radimadhuraṁ tannu
virimāṟil vīṇaliyān mohaṁ
tiragarayil pūṇaliyān mohaṁ
kathabaṟayuṁ miḻiyuṁ aḻalagaluṁ mŏḻiyuṁ
sŏḍimalaril viriyuṁ lahariyil nī aliyu (tenuḽḽa)