തേനൂറും മോഹവും പൂങ്കാറ്റിന്നോളവും
എന്മനസ്സിന്നീണങ്ങള്‍ തേടി
ഓ... ആനന്ദഗീതങ്ങള്‍ പാടി
അന്നൊരുനാളേതോ സ്വപ്നരഥം വന്നു
കണ്ണനായി നീ മുന്നില്‍ നിന്നു
പുഞ്ചിരിയാലെന്നെ കവര്‍ന്നു
മധുവനമയിലായി രതിപദങ്ങളാടി
രാധയിവള്‍ നിന്‍ നിഴലായ് മാറി
കന്മദപ്പൂചൂടി മന്മഥപ്പൂങ്കാവില്‍
കാത്തുനില്‍പ്പൂ നിന്നെ ഈ കാര്‍കുഴലി
പ്രേമവനം പൂകുന്ന പൂങ്കുഴലി
അരികില്‍ വരാന്‍ നാണം
ദൂരെ നിന്നാല്‍ മൌനം
ആരറിവൂ എന്മനസ്സിന്‍ താളം