തേനൂറും മലര്‍ പൂത്ത പൂവാടി
thenoorum malar pootha poovaadiyil
തേനൂറും മലര്‍ പൂത്ത പൂവാടിയില്‍
മധുവുണ്ടു മയങ്ങും പൊന്‍ വണ്ടിനെ
പൊന്നിതള്‍ ചൂടി വിരിഞ്ഞാടും
കാട്ടുപൂവൊന്നു കണ്ടുമോഹിച്ചു
(തേനൂറും മലര്‍ ...)
ഇതിലേ മൂളിപ്പാട്ടുപാടീ കരിവണ്ടെന്നും പോകുമ്പോള്‍
പൂമകള്‍ ആരും കാണാതേ താളമിടുന്നതു ഞാന്‍ കണ്ടൂ
സ്വപ്നമുറങ്ങും മിഴികളിടഞ്ഞു കടമിഴിയിണയില്‍
കവിതനിറഞ്ഞു
ഗഗരി സനി പനി സര്‍ സരി ഗപ ഗപ
നിനിപ ഗരിസരി ഗപഗപ നിസനിസ
താഴമ്പൂവിന്‍ മണം നാടെങ്ങും പരക്കും
(തേനൂറും മലര്‍..)
ഉണരും പുലരിച്ചെങ്കതിരിന്‍ നടയില്‍ മലരിനു പുടവമുറി
പാടും കിളികള്‍ കഥപറഞ്ഞു ദൂരെ വാനില്‍ പറന്നുപോയി
പുഷ്പലതാഗൃഹ വാതിലടഞ്ഞു പൂത്തിരുവാതിര ഗാനമുയര്‍ന്നു
ഗഗരി സനി പനി സര്‍ സരി ഗപ ഗപ
നിനിപ ഗരിസരി ഗപഗപ നിസനിസ
ഈറന്‍പൂവായ് നിന്റെ മാറില്‍ഞാന്‍ കിടക്കും
(തേനൂറും മലര്‍..)
thenoorum malar pootha poovaadiyil
tenūṟuṁ malar pūtta pūvāḍiyil
madhuvuṇḍu mayaṅṅuṁ pŏn vaṇḍinĕ
pŏnnidaḽ sūḍi viriññāḍuṁ
kāṭṭubūvŏnnu kaṇḍumohiccu
(tenūṟuṁ malar ...)
idile mūḽippāṭṭubāḍī karivaṇḍĕnnuṁ pogumboḽ
pūmagaḽ āruṁ kāṇāde tāḽamiḍunnadu ñān kaṇḍū
svapnamuṟaṅṅuṁ miḻigaḽiḍaññu kaḍamiḻiyiṇayil
kavidaniṟaññu
gagari sani pani sar sari gaba gaba
niniba garisari gabagaba nisanisa
tāḻambūvin maṇaṁ nāḍĕṅṅuṁ parakkuṁ
(tenūṟuṁ malar..)
uṇaruṁ pulariccĕṅgadirin naḍayil malarinu puḍavamuṟi
pāḍuṁ kiḽigaḽ kathabaṟaññu dūrĕ vānil paṟannuboyi
puṣpaladāgṛha vādilaḍaññu pūttiruvādira gānamuyarnnu
gagari sani pani sar sari gaba gaba
niniba garisari gabagaba nisanisa
īṟanpūvāy ninṟĕ māṟilñān kiḍakkuṁ
(tenūṟuṁ malar..)