Tennittenniyodunna pullimaane

തെന്നിത്തെന്നിയോടുന്ന പുള്ളിമാനേ
Year
Language

തെന്നിത്തെന്നി ഓടുന്ന പുള്ളിമാനെ നിന്റെ
മലരണിക്കാട്ടില്‍ ഞാന്‍ വന്നോട്ടെ
കുന്നിനു പോലും കുളിരുന്ന നേരം
നെഞ്ചിലെ ചൂടൊന്നു തന്നാട്ടെ

തേന്‍ മുല്ല പടരും തേന്‍ മാവിന്‍
തണലില്‍ തണലില്‍ തണലില്‍
പൂങ്കുയില്‍ പാടും കുടിലില്‍
നിന്റെ കാല്‍പ്പാടുകള്‍ കണ്ടു
നിന്റെ ഉറക്കറ ഞാന്‍ കണ്ടു
പെണ്ണെ നിന്നെ സ്വന്തമാക്കാന്‍ വന്നു
നിന്നെ സ്വന്തമാക്കാന്‍ വന്നു

മേഘങ്ങള്‍ മേയും മാമലതന്‍
മുകളില്‍ മുകളില്‍ മുകളില്‍
ഓളങ്ങള്‍ നീളും കരയില്‍
നിന്നെ കാത്തു കാത്തു നിന്നു
നിന്റെ കടാക്ഷം ഞാന്‍ കണ്ടു
പെണ്ണെ നിന്നെ സ്വന്തമാക്കാന്‍ വന്നു
നിന്നെ സ്വന്തമാക്കാന്‍ വന്നു

tĕnnittĕnni oḍunna puḽḽimānĕ ninṟĕ
malaraṇikkāṭṭil ñān vannoṭṭĕ
kunninu poluṁ kuḽirunna neraṁ
nĕñjilĕ sūḍŏnnu tannāṭṭĕ

ten mulla paḍaruṁ ten māvin
taṇalil taṇalil taṇalil
pūṅguyil pāḍuṁ kuḍilil
ninṟĕ kālppāḍugaḽ kaṇḍu
ninṟĕ uṟakkaṟa ñān kaṇḍu
pĕṇṇĕ ninnĕ svandamākkān vannu
ninnĕ svandamākkān vannu

meghaṅṅaḽ meyuṁ māmaladan
mugaḽil mugaḽil mugaḽil
oḽaṅṅaḽ nīḽuṁ karayil
ninnĕ kāttu kāttu ninnu
ninṟĕ kaḍākṣaṁ ñān kaṇḍu
pĕṇṇĕ ninnĕ svandamākkān vannu
ninnĕ svandamākkān vannu