തെന്നിപ്പായും തെന്നലേ നിന്റെ തേരിൽ കേറാൻ വന്നിടാം
തുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടിൽ ചെന്നിടാം
നീലവിണ്ണിൻ വെണ്ണിലാവേ നിന്നെ ഞാനൊന്നു കൈ തൊടാം
നിന്റെ മെയ്യിൽ ചേരുമഴകിൻ മാനിനോടൊന്നു ചേർന്നീടാം
കൂടു വിട്ടു മേഞ്ഞിടുന്ന കുളിരേ വാ
മീട്ടാൻ വാ മേട്ടിലോ കൂടാം വിളയാടാം പാടിടാം
മയിലേ വാ കൂട്ടമായ് ആടാം കുയിലേ വാ കേട്ടിടാം
(തെന്നിപ്പായും..)
കുന്നിമണികൾ മേനി മെഴുകും
അരുണശോഭയെ വാങ്ങിടാം (2)
കന്നിമൊഴികൾ ചൊല്ലിയുണരും
പ്രേമലാളനം കേട്ടിടാം
തത്തേ നിന്റെ കൂടെ ചൂളം മൂളി പാടിടാം
മുത്തേ നിന്റെ ചാരെ പൊന്നാലിനു ചാഞ്ഞിടാം
വെള്ളിമലയിൽ ചാടി മറിയാം
നല്ല കനികൾ തേടി നുണയാം
പച്ചപ്പുല്ലിൻ മെത്തപ്പായിൽ മയങ്ങിടാം
ഓടി കിതച്ചു കിതച്ചൊന്നു വാ
(തെന്നിപ്പായും..)
മുല്ലവനിയിൽ നീളെ വിരിയും
പുതിയ മൊട്ടുകൾ നുള്ളിടാം (2)
അല്ലിമകളും തുമ്പിമകളും മെയ്യുരുമ്മിയോ കണ്ടിടാം
പുത്തൻ മഞ്ഞിലൂടെ ചൂടു തേടി പോയിടാം
കത്തും നെഞ്ചമോടെ കണ്ണിൽ കണ്ണു നോക്കിടാം
തങ്കവെയിലിൻ മാലയണിയാം
കോടമഴയിൽ കൂഞ്ഞി നനയാം
ഒന്നിച്ചിന്നീ വെള്ളിക്കിണ്ണം എടുത്തിടാം മുത്തി
കൊതിച്ചു കൊതിച്ചൊന്നു വാ
(തെന്നിപ്പായും..)