(പു) തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ
(സ്ത്രീ) മഞ്ഞു പെയ്യുന്ന മാനം മഞ്ജുസംഗീത യാമം
പൊന്‍മുളംതണ്ടുമായി നീ വരൂ നീ വരൂ
(പു) എന്റെ മൗനങ്ങള്‍ മൂളും സഖി യുഗ്മഗാനങ്ങള്‍ മാത്രം (2)
നിന്‍ ദലങ്ങളില്‍ വീണുറങ്ങി ഞാന്‍ നീലഭൃംഗമാകും (2)
നീ വരൂ നീ വരൂ
(പു) തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ
(സ്ത്രീ) പുഷ്യരാഗങ്ങളായി നവ പുഷ്പഹാരങ്ങള്‍ കോര്‍ക്കും (2)
പ്രേമഗംഗയില്‍ നീന്തി നീന്തി ഞാന്‍ രാജഹംസമാകും (2)
നീ വരൂ നീ വരൂ
(സ്ത്രീ) മഞ്ഞു പെയ്യുന്ന മാനം മഞ്ജുസംഗീത യാമം
പൊന്‍മുളംതണ്ടുമായി നീ വരൂ നീ വരൂ
(ഡു) തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ