Tennale tennale poondennale

തെന്നലേ തെന്നലേ പൂന്തെന്നലേ
Year
Language

തെന്നലെ തെന്നലെ പൂന്തെന്നലേ
മണ്ണിലും വിണ്ണിലും ചെന്നിടുന്നു നീ

കവിളിന്നു തഴുകി എന്‍ കരളിന്നു പുളകങ്ങള്‍
അരുളുന്ന തെന്നലേ പറയില്ലേ നീ
എവിടെന്നു വന്നൂ നീ എവിടെന്നു വന്നൂ
അവിടെങ്ങാന്‍ കണ്ടോ എന്‍ ഹൃദയേശനേ

ഉരുകുന്ന കരളിന്റെ നടുവില്‍ നിന്നുയരുന്ന
ചുടുതെന്നലെ ചെന്നു പറയില്ലേ നീ
മനതാരിലെന്നും എന്‍ മനതാരിലെന്നും നിന്‍
നിനവല്ലാതില്ലെന്നു പറയില്ലെ നീ?

ഇരുകണ്ണുകള്‍ തമ്മില്‍ ഇടയുമ്പോളെന്തേ
ഒരുചെറുപുഞ്ചിരി പകരുമ്പോളെന്തേ
മലര്‍മാരി പൊഴിയുന്നു പൂന്തെന്നലേ
കുളിര്‍കോരിച്ചൊരിയുന്നു പൂന്തെന്നലേ

tĕnnalĕ tĕnnalĕ pūndĕnnale
maṇṇiluṁ viṇṇiluṁ sĕnniḍunnu nī

kaviḽinnu taḻugi ĕn karaḽinnu puḽagaṅṅaḽ
aruḽunna tĕnnale paṟayille nī
ĕviḍĕnnu vannū nī ĕviḍĕnnu vannū
aviḍĕṅṅān kaṇḍo ĕn hṛdayeśane

urugunna karaḽinṟĕ naḍuvil ninnuyarunna
suḍudĕnnalĕ sĕnnu paṟayille nī
manadārilĕnnuṁ ĕn manadārilĕnnuṁ nin
ninavallādillĕnnu paṟayillĕ nī?

irugaṇṇugaḽ tammil iḍayumboḽĕnde
ŏrusĕṟubuñjiri pagarumboḽĕnde
malarmāri pŏḻiyunnu pūndĕnnale
kuḽirgoriccŏriyunnu pūndĕnnale