(സ്ത്രീ) ഓ..
(ഡു) ഉം..
(സ്ത്രീ) തെന്നലേ നീ പറയുമോ എന്‍ ദേവനെങ്ങോ പോയതെങ്ങോ (2)
തെന്നലേ നീ പറയുമോ
(പു) മിന്നലേ ഞാന്‍ പിരിയുമോ വന്നിടുന്നേന്‍ വിണ്ണില്‍ നിന്നു് (2)
മിന്നലേ ഞാന്‍ പിരിയുമോ
(സ്ത്രീ) വന്നിതാ നാമീ വസന്തവാടി തന്നില്‍ മോടിയായു് (2)
(പു) എന്നുമെന്നും വേര്‍പെടാതെ ഒന്നു ചേര്‍ന്നു വാണിടാം (2)
(ഡു) പ്രേമമേ ഇഹ ജീവിതം പ്രേമസാരം ഈ വിധം
പ്രേമമേ ഇഹ ജീവിതം
(സ്ത്രീ) ജീവിതം ഇശതന്ത്രമേ
(പു) ജീവലോകം സ്വന്തമേ
(സ്ത്രീ) ജീവിതം ഇശതന്ത്രമേ
(പു) ജീവലോകം സ്വന്തമേ
(ഡു) ഈ വിശാലമായ ലോകം ഇയലും ആത്മബന്ധമേ (2)
പ്രേമമേ ഇഹ ജീവിതം പ്രേമസാരം ഈ വിധം
പ്രേമമേ ഇഹ ജീവിതം
ആ..