Tenmala venmala

തെന്മല വെൺമല
Work
Year
Language

തെന്മല വെണ്മല തേരോടും മല പൊന്മല തമ്പ്രാനു തിരുനാള്‌

ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ

മാമ്പൂ മഴ മല്ലികപ്പൂമഴ മലർ മഴ പെയ്യുന്ന മാസം കാട്ടുക്കു
മലർ മഴ പെയ്യുന്ന മാസം
മാൻപേടകൾ സഖികളുമൊരുമിച്ചു മാരനെ തിരയുന്ന മാസം
ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ

മൂന്നാറിലെ പുത്തരിക്കുന്നിനു മുഖക്കുരു മുളയ്ക്കുന്ന പ്രായം കവിളത്തു
മുഖക്കുരു മുളയ്ക്കുന്ന പ്രായം
പൂഞ്ചേലകൾ മുറുകുന്ന മാറിൽ പുളകങ്ങൾ വിരിയുന്ന പ്രായം
ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ

പൂന്തേൻ പുഴ പൂനിലാപ്പാൽപ്പുഴ പുടവകൾ കൊടുക്കുന്ന മാസം ഭൂമിക്കു
പുടവകൾ കൊടുക്കുന്ന മാസം
പൂങ്കാവനം ഉണരുന്ന കുളിരത്തു പൂമെത്ത വിരിക്കുന്ന മാസം
ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ

തെന്മല വെണ്മല തേരോടും മല പൊന്മല തമ്പ്രാനു തിരുനാള്‌
ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ

tĕnmala vĕṇmala teroḍuṁ mala pŏnmala tambrānu tirunāḽ‌

āḍaṇaṁ pol pāḍaṇaṁ pol āyiraṁ pū nuḽḽi sūḍaṇaṁ pol

māmbū maḻa malligappūmaḻa malar maḻa pĕyyunna māsaṁ kāṭṭukku
malar maḻa pĕyyunna māsaṁ
mānpeḍagaḽ sakhigaḽumŏrumiccu māranĕ tirayunna māsaṁ
āḍaṇaṁ pol pāḍaṇaṁ pol āyiraṁ pū nuḽḽi sūḍaṇaṁ pol

mūnnāṟilĕ puttarikkunninu mukhakkuru muḽaykkunna prāyaṁ kaviḽattu
mukhakkuru muḽaykkunna prāyaṁ
pūñjelagaḽ muṟugunna māṟil puḽagaṅṅaḽ viriyunna prāyaṁ
āḍaṇaṁ pol pāḍaṇaṁ pol āyiraṁ pū nuḽḽi sūḍaṇaṁ pol

pūnden puḻa pūnilāppālppuḻa puḍavagaḽ kŏḍukkunna māsaṁ bhūmikku
puḍavagaḽ kŏḍukkunna māsaṁ
pūṅgāvanaṁ uṇarunna kuḽirattu pūmĕtta virikkunna māsaṁ
āḍaṇaṁ pol pāḍaṇaṁ pol āyiraṁ pū nuḽḽi sūḍaṇaṁ pol

tĕnmala vĕṇmala teroḍuṁ mala pŏnmala tambrānu tirunāḽ‌
āḍaṇaṁ pol pāḍaṇaṁ pol āyiraṁ pū nuḽḽi sūḍaṇaṁ pol