തെന്മല പോയിവരുമ്പം
തേവിക്കെന്തു കൊണ്ടുവരും
മലക്കുറവാ മലക്കുറവാ
ചെറുതേൻ കൊണ്ടുവരാം കുറത്തീ
ചെമ്പകപ്പൂ കൊണ്ടുവരാം
മലക്കുറത്തി (2)
വേളിമല കണ്ടുവന്നാൽ
വേളിക്കെന്തു കൊണ്ടുവരും എൻ കുറവാ
താഴമ്പൂ കൊണ്ടുവരാം കുറത്തീ
തഴപ്പാ കൊണ്ടുവരാം
പൊൻകുറത്തീ പൊൻകുറത്തീ (തെന്മല)
കൈലക്ഷണം നോക്കും - നിന്റെ
കല്യാണ നട കഴിഞ്ഞാൽ
കണവനെയോർക്കുമോ നീ
പുള്ളിക്കുയിലേ
കഞ്ചാവു കൊണ്ടുവരാം കരളേ
കരിമീൻ കൊണ്ടുവരാം
എൻ കരളെ എൻ കരളെ
മട്ടൊത്ത മാൻകഴുത്തും
മാണിക്ക്യമാറും കണ്ടാൽ
മാളോരു കൂടുമല്ലോ
മലക്കുറത്തീ മലക്കുറത്തീ
പന്തൊക്കും മാറഴകും
ചെന്തൊണ്ടി വായ്മലരും
കണവനു സ്വന്തമല്ലേ
മലക്കുറവാ..ആ..മലക്കുറവാ (തെന്മല)