തേന്‍കിണ്ണം വരിക വരിക
നുകരാനീ തേന്‍കിണ്ണം
രാഗഭാവ മോഹങ്ങള്‍
ദേഹമാകെ ചൂഴുമ്പോള്‍
തേനുറഞ്ഞു നിന്നീടും
മേനിവന്നു പുല്‍കീടും
കാമത്തിന്‍ നിറകുടമായ് ഞാന്‍
നില്‍ക്കുമ്പോള്‍ ഞാനണയുമ്പോള്‍
രാഗത്തിന്‍ ദാഹജലം ഞാന്‍ പകരുമ്പോള്‍
ഞാനുണരുന്നു
വേഗമോടെ വന്നീടു നീ
മധുനുകര്‍ന്നു പോയീടൂ
ദേഹമാകെ കാമന്റെ പൂവമ്പാലാവേശം
ലോകത്തിന്‍ പലപലകോണില്‍
പുതുവര്‍ഷം കൊണ്ടാടുമ്പോള്‍
താളത്തില്‍ പലപല ധ്വനിയില്‍
പാടുമ്പോള്‍ നാമാടുമ്പോള്‍
മോദമോടെ പാടീടാം നാം
നമ്മളൊന്നായ് കൂടീടാം
ലോകമാകെ കേള്‍ക്കട്ടെ