Teliyoo nee ponvilakke

തെളിയൂ നീ പൊന്‍വിളക്കേ
Work
Year
Language

തെളിയൂ നീ പൊന്‍‌വിളക്കേ
മിന്നിത്തെളിയൂ നീ പൊന്‍‌വിളക്കേ
എന്നേകാന്ത മാനസ ശ്രീകോവിലിലെന്നും
തെളിയൂനീ പൊന്‍‌വിളക്കേ

എന്‍‌കാവ്യസിദ്ധിതന്‍ ചൈതന്യമാകെ
ശങ്കയാം കൂരിരുള്‍ മൂടിയിന്നാകെ
സ്നേഹാര്‍ദ്ര സുന്ദര പൊന്‍‌കതിര്‍ വീശി
മോഹനസ്വപ്നത്തിനാനന്ദം പൂശി
തെളിയൂ നീ പൊന്‍‌വിളക്കേ

മധുരപ്രതീക്ഷതന്‍ മാല്യങ്ങളാലെ
മഹനീയമാക്കി ഞാന്‍ എന്‍ കോവില്‍ ചാലെ
മറയാതെ നീയിതിലൊളിചിന്നിയാലെ
മതിയാവും മാനത്തു വെണ്‍‌തിങ്കള്‍ പോലെ
തെളിയൂ നീ പൊന്‍‌വിളക്കേ

tĕḽiyū nī pŏn‌viḽakke
minnittĕḽiyū nī pŏn‌viḽakke
ĕnnegānda mānasa śrīgovililĕnnuṁ
tĕḽiyūnī pŏn‌viḽakke

ĕn‌kāvyasiddhidan saidanyamāgĕ
śaṅgayāṁ kūriruḽ mūḍiyinnāgĕ
snehārdra sundara pŏn‌kadir vīśi
mohanasvapnattinānandaṁ pūśi
tĕḽiyū nī pŏn‌viḽakke

madhurapradīkṣadan mālyaṅṅaḽālĕ
mahanīyamākki ñān ĕn kovil sālĕ
maṟayādĕ nīyidilŏḽisinniyālĕ
madiyāvuṁ mānattu vĕṇ‌tiṅgaḽ polĕ
tĕḽiyū nī pŏn‌viḽakke