Telinyanyau premayamuna veendum

തെളിഞ്ഞു പ്രേമയമുന വീണ്ടും
Work
Year
Language

തെളിഞ്ഞു പ്രേമയമുന വീണ്ടും
കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന്‍
സുന്ദരാധരത്തില്‍ (തെളിഞ്ഞു)

പിണക്കം തീര്‍ന്ന പൂങ്കുയിലുകള്‍
ഇണങ്ങിയ കൂട്ടിനുള്ളില്‍ നിന്നും
മുഴങ്ങും വേണുഗാനസുധ പോലെ ഞാന്‍
പ്രണയ ഗാനമൊന്നു പാടാം (തെളിഞ്ഞു)

സഖീ നിന്‍ നീല നീല മിഴിയില്‍
തുളുമ്പും പ്രേമസാഗരത്തില്‍
കിനാവിന്‍ തോണിയേറി ഞാന്‍ കേളിയാടുമൊരു
ഗാനഗന്ധര്‍വന്‍ പോല്‍ (തെളിഞ്ഞു)

tĕḽiññu premayamuna vīṇḍuṁ
kaḻiññu bāṣpamegha varṣaṁ
viriññū mandahāsamāṁ sandralekha nin
sundarādharattil (tĕḽiññu)

piṇakkaṁ tīrnna pūṅguyilugaḽ
iṇaṅṅiya kūṭṭinuḽḽil ninnuṁ
muḻaṅṅuṁ veṇugānasudha polĕ ñān
praṇaya gānamŏnnu pāḍāṁ (tĕḽiññu)

sakhī nin nīla nīla miḻiyil
tuḽumbuṁ premasāgarattil
kināvin doṇiyeṟi ñān keḽiyāḍumŏru
gānagandharvan pol (tĕḽiññu)