Tekkunnu nammaloru

തെക്കുന്നു നമ്മളൊരു
Year
Language

തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങിവന്നു
തക്കത്തിലിവിടെ ഞാന്‍ കുഴിച്ചിട്ടല്ലോ ഞാന്‍
കുഴിച്ചിട്ടല്ലോ

വാണിയംകുളത്തുള്ള വണ്ടിപ്പേട്ടയില്‍ നിന്നു
വാങ്ങീ ഞാന്‍ നല്ലരണ്ടു മണിക്കാളകള്‍ മണിക്കാളകള്‍

നേരം കറുത്തുവല്ലോ മാനമിരുട്ടിയല്ലോ
ഓരയം നോക്കിയോടു പൊന്നുകാളേ എന്റെ പൊന്നു കാളേ
നേരം കറുത്തുവല്ലോ വൈക്കത്തെ കായലീന്നു വൈക്കോലു തിന്നു കാള
കൊച്ചീലഴിമുഖത്തെ പച്ചപ്പുല്ലും നല്ല പച്ചപ്പുല്ലും

തെക്കുന്നു നമ്മളൊരു ഹൈ തെക്കുന്നു നമ്മളൊരു...
കന്യാകുമാരിയിലെ കാറ്റു കലക്കിത്തരാം
കയ്യിലു കായില്ലല്ലോ തവിടുവാങ്ങാന്‍
കാളേ തവിടുവാങ്ങാന്‍

കണ്ണൂര്‍ കടപ്പുറത്തെ മണ്ണു കലക്കിത്തരാം
പിണ്ണാക്കു തിന്നുപോയാല്‍ കണ്ണിന്നു കേട്
തെക്കുന്നു നമ്മളൊരു ഹൈ തെക്കുന്നു നമ്മളൊരു
കോഴിക്കോട്ടങ്ങാടീലെ വാഴക്ക ചുട്ടുതരാം
കൊല്ലത്തു കൊയ്തെടുത്ത നെല്ലുതന്നീടാം
നല്‍ നെല്ലുതന്നീടാം
കോഴിക്കോട്ടങ്ങാടീലെ.....
കുന്നിന്‍ തലപ്പത്തൊരു ബംഗ്ലാവു കെട്ടിത്തരാം
പെണ്ണൊന്നു കെട്ടിത്തരാം പൊന്നുകാളെ
എന്റെ പൊന്നുകാളെ
തെക്കുന്നു നമ്മളൊരു ഹോ.... തെക്കുന്നു നമ്മളൊരു

tĕkkunnu nammaḽŏru sakkŏnnu vāṅṅivannu
takkattiliviḍĕ ñān kuḻicciṭṭallo ñān
kuḻicciṭṭallo

vāṇiyaṁkuḽattuḽḽa vaṇḍippeṭṭayil ninnu
vāṅṅī ñān nallaraṇḍu maṇikkāḽagaḽ maṇikkāḽagaḽ

neraṁ kaṟuttuvallo mānamiruṭṭiyallo
orayaṁ nokkiyoḍu pŏnnugāḽe ĕnṟĕ pŏnnu kāḽe
neraṁ kaṟuttuvallo vaikkattĕ kāyalīnnu vaikkolu tinnu kāḽa
kŏccīlaḻimukhattĕ paccappulluṁ nalla paccappulluṁ

tĕkkunnu nammaḽŏru hai tĕkkunnu nammaḽŏru...
kanyāgumāriyilĕ kāṭru kalakkittarāṁ
kayyilu kāyillallo taviḍuvāṅṅān
kāḽe taviḍuvāṅṅān

kaṇṇūr kaḍappuṟattĕ maṇṇu kalakkittarāṁ
piṇṇākku tinnuboyāl kaṇṇinnu keṭ
tĕkkunnu nammaḽŏru hai tĕkkunnu nammaḽŏru
koḻikkoṭṭaṅṅāḍīlĕ vāḻakka suṭṭudarāṁ
kŏllattu kŏydĕḍutta nĕlludannīḍāṁ
nal nĕlludannīḍāṁ
koḻikkoṭṭaṅṅāḍīlĕ.....
kunnin dalappattŏru baṁglāvu kĕṭṭittarāṁ
pĕṇṇŏnnu kĕṭṭittarāṁ pŏnnugāḽĕ
ĕnṟĕ pŏnnugāḽĕ
tĕkkunnu nammaḽŏru ho.... tĕkkunnu nammaḽŏru