Tekkumkooradiyaatti

തെക്കുംകൂറടിയാത്തി
Year
Language

തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി
സർപ്പം പാട്ടിനു പാടാൻ പോയ്‌
കുടവും കിണ്ണവും വീണയും കൊണ്ടേ
കൂടെ പുള്ളോനും പാടാൻ പോയ്‌

നാലുകെട്ടിന്റെ തെക്കിനി മുറ്റത്ത്‌
നാഗപ്പാല തൻ തണലത്ത്‌
മണ്ണാർശ്ശാലയിൽ ആയില്യത്തിന്‍ നാളിൽ
മഞ്ഞളു കൊണ്ടു കളമെഴുതി അവൾ
മഞ്ഞളു കൊണ്ടു കളമെഴുതി (തെക്കും)

കുളി കഴിഞ്ഞീറനും ചുറ്റിക്കൊണ്ടേ
കുറുമൊഴിമുല്ലപ്പൂ ചൂടിക്കൊണ്ടേ
കഴിഞ്ഞ കൊല്ലം പൂക്കുലയേന്തി
കളത്തിൽ തുള്ളിയ കന്നിപ്പെണ്ണു് - ഞാൻ
കളത്തിൽ തുള്ളിയ കന്നിപ്പെണ്ണു് (തെക്കും)

പാല്‍ച്ചുണങ്ങു പടര്‍ന്നു പിടിച്ചൂ
പൂക്കിലക്കൈവിരല്‍ മരവിച്ചു
ഇല്ലത്തുംകാവിലെ സർപ്പത്താന്മാരേ
ഇന്നെന്നെ എന്തേ വിളിക്കാത്തു
നിങ്ങൾ ഇന്നെന്നെ എന്തേ വിളിക്കാത്തു (തെക്കും)

tĕkkuṁkūṟaḍiyātti taḽiru puḽḽotti
sarppaṁ pāṭṭinu pāḍān poy‌
kuḍavuṁ kiṇṇavuṁ vīṇayuṁ kŏṇḍe
kūḍĕ puḽḽonuṁ pāḍān poy‌

nālugĕṭṭinṟĕ tĕkkini muṭratt‌
nāgappāla tan daṇalatt‌
maṇṇārśśālayil āyilyattin nāḽil
maññaḽu kŏṇḍu kaḽamĕḻudi avaḽ
maññaḽu kŏṇḍu kaḽamĕḻudi (tĕkkuṁ)

kuḽi kaḻiññīṟanuṁ suṭrikkŏṇḍe
kuṟumŏḻimullappū sūḍikkŏṇḍe
kaḻiñña kŏllaṁ pūkkulayendi
kaḽattil tuḽḽiya kannippĕṇṇu് - ñān
kaḽattil tuḽḽiya kannippĕṇṇu് (tĕkkuṁ)

pālscuṇaṅṅu paḍarnnu piḍiccū
pūkkilakkaiviral maraviccu
illattuṁkāvilĕ sarppattānmāre
innĕnnĕ ĕnde viḽikkāttu
niṅṅaḽ innĕnnĕ ĕnde viḽikkāttu (tĕkkuṁ)