Teeyum kaatrum pole

തീയും കാറ്റും പോലെ
Year
Language

തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍
പിണഞ്ഞാളിപ്പടരാം...പുല്‍കിപ്പടരാം..
പാതിരാവിന്‍ കിടക്കയില്‍ സ്വേദബിന്ദുക്കളായ്
രോമരാജികള്‍ക്കു മുത്തണിയിക്കാം
(തീയുംകാറ്റും പോലെ...)

മേഘം പുതുമഴ പൊഴിയുകയായ്‌
ഭൂമി തളിരിട്ടു പുളയുകയായ് (മേഘം..)
ആകാശക്കുടയുടെ താഴെ
നാമൊന്നായ് തീരുമ്പോള്‍ നീ
കണ്‍കവരുന്നൊരു താരുണ്യം
കിങ്ങിണി കെട്ടിയ ലാവണ്യം
പൊന്നും പൂവും നമ്മള്‍ തേടുന്നു
(തീയുംകാറ്റും പോലെ...)

നാണം...വളകളില്‍ ഉതിര്‍മണിയായ്‌
ഈണം..സിരകളില്‍ മധുമഴയായ് (നാണം..)
തീരാത്തൊരു ലഹരിയുമായ് നിന്‍
കാര്‍കൂന്തല്‍ പുഴയുടെ അരികില്‍
കാവലിരുന്നാലെന്തു തരും...
കനവിന്‍ മുത്തു നിനക്കു തരും
മണ്ണും വിണ്ണും നമ്മള്‍ നേടുന്നു...
(തീയുംകാറ്റും പോലെ...)

tīyuṁ kāṭruṁ polĕ kaiyuṁ mĕyyuṁ tammil
piṇaññāḽippaḍarāṁ...pulgippaḍarāṁ..
pādirāvin kiḍakkayil svedabindukkaḽāy
romarājigaḽkku muttaṇiyikkāṁ
(tīyuṁkāṭruṁ polĕ...)

meghaṁ pudumaḻa pŏḻiyugayāy‌
bhūmi taḽiriṭṭu puḽayugayāy (meghaṁ..)
āgāśakkuḍayuḍĕ tāḻĕ
nāmŏnnāy tīrumboḽ nī
kaṇgavarunnŏru tāruṇyaṁ
kiṅṅiṇi kĕṭṭiya lāvaṇyaṁ
pŏnnuṁ pūvuṁ nammaḽ teḍunnu
(tīyuṁkāṭruṁ polĕ...)

nāṇaṁ...vaḽagaḽil udirmaṇiyāy‌
īṇaṁ..siragaḽil madhumaḻayāy (nāṇaṁ..)
tīrāttŏru lahariyumāy nin
kārgūndal puḻayuḍĕ arigil
kāvalirunnālĕndu taruṁ...
kanavin muttu ninakku taruṁ
maṇṇuṁ viṇṇuṁ nammaḽ neḍunnu...
(tīyuṁkāṭruṁ polĕ...)