ഓ.. ഓ...
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി
വിധിയുടെ പിന്‍പേ കഥയറിയാതെ
കാറ്റില്‍ അലയും കരിയില പോലെ
തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍
തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ..
ആശാകിരണം പോലെ അജ്ഞാതതാരക അകലെ
ഉലയും ഹൃദയം പോലെ അലയും നീര്‍മുകില്‍
അകലേ അകലേ..
ജീവിതമാം തീവണ്ടി പോകുവതെവിടേ- എവിടേ
പോകുവതെവിടേ - എവിടേ (തീര്‍ത്ഥയാത്ര)
ഓ.. ഓ..
ആരോ കനവുകള്‍ നല്‍കീ
തോരാത്ത കണ്ണീര്‍ വാങ്ങീ
ആരോ കനവുകള്‍ നല്‍കീ
തോരാത്ത കണ്ണീര്‍ വാങ്ങീ
ആരോ ദുഖങ്ങള്‍ നല്‍കീ
വ്യാമോഹമലരുകള്‍ വാങ്ങീ
ജീവിതമാം തീവണ്ടി പോകുവതെവിടേ- എവിടേ
പോകുവതെവിടേ - എവിടേ (തീര്‍ത്ഥയാത്ര)
ഓ.. ഓ..
O...O...