Teertthayaatra idu

തീര്‍ത്ഥയാത്ര ഇതു
Work
Year
Language

തീര്‍ഥയാത്രയിതു തീരുവതെന്നോ
തിരിച്ചു പോകുവതെന്നോ
ആ....ആ

എവിടെന്നു വന്നെന്നും എന്തിന്നു വന്നെന്നും
എവിടേയ്ക്കു പോണെന്നുമറിയാതെ
വാടകവീടുകളില്‍ അന്തിയുറങ്ങും ആ‍.. ആ..
വാടകവീടുകളില്‍ അന്തിയുറങ്ങും
വഴിയാത്രക്കാര്‍ നമ്മള്‍

മൂകാനുരാഗ മുരളിയുമായെന്റെ
ഏകാന്ത ഗായകനെങ്ങു പോയ് ?
ആ ഗാനലഹരിയും ആ പ്രേമകവിതയും
ആ നല്ല രാത്രികളുമെങ്ങു പോയീ

ഇന്നലെ ഞാന്‍ ഞാനെന്നഹങ്കാരം മുഴക്കിയ
മന്നവകിരീടങ്ങളിന്നെവിടെ ?
പടവാളുകൊണ്ടവര്‍ വെട്ടിവെട്ടി നേടിയ
പ്രണയകുടീരങ്ങളെവിടെ ?

tīrdhayātrayidu tīruvadĕnno
tiriccu poguvadĕnno
ā....ā

ĕviḍĕnnu vannĕnnuṁ ĕndinnu vannĕnnuṁ
ĕviḍeykku poṇĕnnumaṟiyādĕ
vāḍagavīḍugaḽil andiyuṟaṅṅuṁ ā.. ā..
vāḍagavīḍugaḽil andiyuṟaṅṅuṁ
vaḻiyātrakkār nammaḽ

mūgānurāga muraḽiyumāyĕnṟĕ
egānda gāyaganĕṅṅu poy ?
ā gānalahariyuṁ ā premagavidayuṁ
ā nalla rātrigaḽumĕṅṅu poyī

innalĕ ñān ñānĕnnahaṅgāraṁ muḻakkiya
mannavagirīḍaṅṅaḽinnĕviḍĕ ?
paḍavāḽugŏṇḍavar vĕṭṭivĕṭṭi neḍiya
praṇayaguḍīraṅṅaḽĕviḍĕ ?