Teerattu

തീരത്തു
Year
Language

തീരത്ത് ചെങ്കതിരു വീഴുമ്പം
മാനത്തെ ചീനവല താഴുമ്പം
ഓരത്തെ പഞ്ചാരമണ്ണിൽ തീയൂതും തെമ്മാടിക്കാറ്റേ
തീ പാറും പാട്ടൊന്നു താ
നിരത്തു പാട്ടിൻ സ്വരത്തിനൊക്കണം
കറുത്ത പാട്ടിൻ കരുത്തു കാട്ടണം
കടത്തുകാരിക്കു കൂട്ടായ് ചേലൊത്ത പാട്ടായ് വാ
(തീരത്ത്...)

ചെമ്പരുന്തു പോലെ കടൽ മേലേ മേലേ
ഒന്നു ചുറ്റി പാറി വരണം വിണ്ണിൻ
ചെമ്പഴുക്ക ഒന്നു മുറുക്കാനായ് ആഹാ
മമ്മദിനു കൊണ്ടുക്കൊടുക്കാം
ഹേയ് മാനത്തെ അരിക്കിലാമ്പിൻ തീ താഴ്ത്തി വെച്ചും കൊണ്ട്
മൂവന്തിപ്പെണിന്നു പോയല്ലോ
എണ്ണ വാങ്ങി വിളക്കിലു നിറച്ചൊഴിച്ച്
റാന്തൽ പുരിയേട്ടയെന്ന് വിളിച്ചും കൊണ്ട്
അന്തിക്കള്ളു മോന്തിക്കൊണ്ട് അന്തപ്പായി എഴുന്നള്ളി പകിട പന്ത്രണ്ട്
(തീരത്ത്...)

ചെമ്പരുത്തിച്ചേലിലുള്ള പെണ്ണിൻ കൈയ്യാൽ അയ്യാ
ചന്തമൊന്നു കണ്ടു വരണം അയ്യാ
ചമ്പക്കര കായൽ വരെ പോയി അയ്യാ
വള്ളം കളി കണ്ടു വരണം
ഹേയ് ചെന്തീയിൽ വിരിഞ്ഞ പെണ്ണേ
ചെമ്പട്ടും അണിഞ്ഞ പെണ്ണേ
ഈ രാവിൽ ചേർന്നൊന്നു പാടാൻ വാ
കുപ്പിവളേം ചന്തുപൊട്ടും വാങ്ങിത്തന്നിടാം
കൊച്ചിയിലെ കാശി പോലും കാട്ടിത്തന്നീടാം
എന്തും വാങ്ങികൊടുത്താലും നിന്റടവ് നടക്കില്ല
അവളു വരത്തില്ല
(തീരത്ത്...)

tīratt sĕṅgadiru vīḻumbaṁ
mānattĕ sīnavala tāḻumbaṁ
orattĕ pañjāramaṇṇil tīyūduṁ tĕmmāḍikkāṭre
tī pāṟuṁ pāṭṭŏnnu tā
nirattu pāṭṭin svarattinŏkkaṇaṁ
kaṟutta pāṭṭin karuttu kāṭṭaṇaṁ
kaḍattugārikku kūṭṭāy selŏtta pāṭṭāy vā
(tīratt...)

sĕmbarundu polĕ kaḍal mele mele
ŏnnu suṭri pāṟi varaṇaṁ viṇṇin
sĕmbaḻukka ŏnnu muṟukkānāy āhā
mammadinu kŏṇḍukkŏḍukkāṁ
hey mānattĕ arikkilāmbin dī tāḻtti vĕccuṁ kŏṇḍ
mūvandippĕṇinnu poyallo
ĕṇṇa vāṅṅi viḽakkilu niṟaccŏḻicc
ṟāndal puriyeṭṭayĕnn viḽiccuṁ kŏṇḍ
andikkaḽḽu mondikkŏṇḍ andappāyi ĕḻunnaḽḽi pagiḍa pandraṇḍ
(tīratt...)

sĕmbarutticceliluḽḽa pĕṇṇin kaiyyāl ayyā
sandamŏnnu kaṇḍu varaṇaṁ ayyā
sambakkara kāyal varĕ poyi ayyā
vaḽḽaṁ kaḽi kaṇḍu varaṇaṁ
hey sĕndīyil viriñña pĕṇṇe
sĕmbaṭṭuṁ aṇiñña pĕṇṇe
ī rāvil sernnŏnnu pāḍān vā
kuppivaḽeṁ sandubŏṭṭuṁ vāṅṅittanniḍāṁ
kŏcciyilĕ kāśi poluṁ kāṭṭittannīḍāṁ
ĕnduṁ vāṅṅigŏḍuttāluṁ ninṟaḍav naḍakkilla
avaḽu varattilla
(tīratt...)