Teeppori kannilund

തീപ്പൊരി കണ്ണിലുണ്ട്
Work
Year
Language

തെയ്യോം തക താരോം തിത്തോം
തിത്തക താന തിനന്തിനത്താരോം (2)
തെയ്യക്കം താരോം...ഏലക്കം ഏലോം....

തീപ്പൊരി കണ്ണിലുണ്ടേ...
തിളയ്ക്കുമലകടല്‍ ചങ്കിലുണ്ടേ....
മാനം മുഴുക്കെ ചെതയിലെരിഞ്ഞതിന്‍
ചാരം ധരിച്ചും കൊണ്ടേ....ഒരുവന്‍
ഈ വഴി പോരണുണ്ടേ....
ഒരുവന്‍...ഈ വഴി പോരണുണ്ടേ....

തെയ്യോം തക താരോം തിത്തോം
ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ...
ഏലോം തക ഏലക തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ...
തെയ്യക്കം താരോം...ഏലക്കം ഏലോം....

നോക്കിലും വാക്കിലും കൂര്‍ത്ത മുനയുള്ള
കാണാത്ത ശൂലമുണ്ടേ....
കൈയ്യിലും മെയ്യിലും മാലേടെ ചേലിലു്
പാമ്പുകളാടണുണ്ടേ...ഒരുവന്‍
ഈ വഴി പോരണുണ്ടേ....
ഒരുവന്‍...ഈ വഴി പോരണുണ്ടേ....

തെയ്യോം തക താരോം തിത്തോം
അങ്ങനെയുള്ളവന്‍ ആരെടി പെണ്ണേ...
ഏലോം തക ഏലക തിത്തക
അങ്ങു വടക്കുള്ളോരാളെടി കണ്ണേ...
തെയ്യക്കം താരോം...ഏലക്കം ഏലോം....

താളം പിഴയ്ക്കണ ഉൾ‌ത്തുടി കേട്ടു്
താണ്ഡവം ആടണുണ്ടേ...
കണ്ണീര്‍ തുള്ളികള്‍ മുത്തുകള്‍ പോലെ
വെട്ടിത്തിളങ്ങണുണ്ടേ...ഒരുവന്‍
ഈ വഴി പോരണുണ്ടേ....
ഒരുവന്‍...ഈ വഴി പോരണുണ്ടേ....

തെയ്യോം തക താരോം തിത്തോം
ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ...
ഏലോം തക ഏലക തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ...
തെയ്യക്കം താരോം...ഏലക്കം ഏലോം....

നാലുപേരൊന്നിച്ചു കൂടണ ദിക്കിലു്
ആളിന്നശുദ്ധി ഉണ്ടേ....
പണ്ടൊരു കാലത്തു ചെയ്ത പാപത്താല്‍
ഏറ്റൊരു ശാപം കൊണ്ടേ....ഒരുവന്‍...
ഈ വഴി പോരണുണ്ടേ....
ഒരുവന്‍...ഈ വഴി പോരണുണ്ടേ....

തെയ്യോം തക താരോം തിത്തോം
ഇത്തരമുള്ളവന്‍ ആരെടി പെണ്ണേ...
ഏലോം തക ഏലക തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ...
തെയ്യക്കം താരോം...ഏലക്കം ഏലോം....

tĕyyoṁ taga tāroṁ tittoṁ
tittaga tāna tinandinattāroṁ (2)
tĕyyakkaṁ tāroṁ...elakkaṁ eloṁ....

tīppŏri kaṇṇiluṇḍe...
tiḽaykkumalagaḍal saṅgiluṇḍe....
mānaṁ muḻukkĕ sĕdayilĕriññadin
sāraṁ dhariccuṁ kŏṇḍe....ŏruvan
ī vaḻi poraṇuṇḍe....
ŏruvan...ī vaḻi poraṇuṇḍe....

tĕyyoṁ taga tāroṁ tittoṁ
ittaramuḽḽavan ārĕḍi pĕṇṇe...
eloṁ taga elaga tittaga
uttaramuṇḍĕṅgil sŏllĕḍi kaṇṇe...
tĕyyakkaṁ tāroṁ...elakkaṁ eloṁ....

nokkiluṁ vākkiluṁ kūrtta munayuḽḽa
kāṇātta śūlamuṇḍe....
kaiyyiluṁ mĕyyiluṁ māleḍĕ selilu്
pāmbugaḽāḍaṇuṇḍe...ŏruvan
ī vaḻi poraṇuṇḍe....
ŏruvan...ī vaḻi poraṇuṇḍe....

tĕyyoṁ taga tāroṁ tittoṁ
aṅṅanĕyuḽḽavan ārĕḍi pĕṇṇe...
eloṁ taga elaga tittaga
aṅṅu vaḍakkuḽḽorāḽĕḍi kaṇṇe...
tĕyyakkaṁ tāroṁ...elakkaṁ eloṁ....

tāḽaṁ piḻaykkaṇa uḽ‌ttuḍi keṭṭu്
tāṇḍavaṁ āḍaṇuṇḍe...
kaṇṇīr tuḽḽigaḽ muttugaḽ polĕ
vĕṭṭittiḽaṅṅaṇuṇḍe...ŏruvan
ī vaḻi poraṇuṇḍe....
ŏruvan...ī vaḻi poraṇuṇḍe....

tĕyyoṁ taga tāroṁ tittoṁ
ittaramuḽḽavan ārĕḍi pĕṇṇe...
eloṁ taga elaga tittaga
uttaramuṇḍĕṅgil sŏllĕḍi kaṇṇe...
tĕyyakkaṁ tāroṁ...elakkaṁ eloṁ....

nāluberŏnniccu kūḍaṇa dikkilu്
āḽinnaśuddhi uṇḍe....
paṇḍŏru kālattu sĕyda pābattāl
eṭrŏru śābaṁ kŏṇḍe....ŏruvan...
ī vaḻi poraṇuṇḍe....
ŏruvan...ī vaḻi poraṇuṇḍe....

tĕyyoṁ taga tāroṁ tittoṁ
ittaramuḽḽavan ārĕḍi pĕṇṇe...
eloṁ taga elaga tittaga
uttaramuṇḍĕṅgil sŏllĕḍi kaṇṇe...
tĕyyakkaṁ tāroṁ...elakkaṁ eloṁ....