Tedugayaanellaarum

തേടുകയാണേല്ലാരും
Work
Year
Language

തേടുകയാണെല്ലാരും പക്ഷേ
നേടുവതെന്താണുലകത്തില്‍

തമസ്സിന്നുള്ളില്‍ തപസ്സിരിക്കും
താമര കിരണം തേടുന്നു
കൊറ്റിനു വഴിയില്ലാത്തോരൊരുപിടി
വറ്റും തേടി പൊരിയുന്നു
വേരുകള്‍ വെള്ളം തേടുന്നു
വണ്ടുകള്‍ തേന്മലര്‍ തേടുന്നു
ഇണയെത്തേടിയലയും മാനിനെ
ഇരയാക്കുന്നു മൃഗരാജന്‍

കൂട്ടംതെറ്റിപ്പിരിയുമൊരാടേ
കൂട്ടുതേടുവതെന്തിനു നീ
പുണ്യം തേടിപ്പോവുകയാണൊരു
പൂജിതനാകും സന്യാസി
തിരുടന്‍ പൊന്നിനു തേടുന്നു
ഭടനാ തിരുടനെ തേടുന്നു
തേടലിതെന്തൊരു തേടല്‍ മരണം
തേടുകയല്ലോ ജന്മത്തെ

teḍugayāṇĕllāruṁ pakṣe
neḍuvadĕndāṇulagattil

tamassinnuḽḽil tabassirikkuṁ
tāmara kiraṇaṁ teḍunnu
kŏṭrinu vaḻiyillāttorŏrubiḍi
vaṭruṁ teḍi pŏriyunnu
verugaḽ vĕḽḽaṁ teḍunnu
vaṇḍugaḽ tenmalar teḍunnu
iṇayĕtteḍiyalayuṁ māninĕ
irayākkunnu mṛgarājan

kūṭṭaṁtĕṭrippiriyumŏrāḍe
kūṭṭudeḍuvadĕndinu nī
puṇyaṁ teḍippovugayāṇŏru
pūjidanāguṁ sanyāsi
tiruḍan pŏnninu teḍunnu
bhaḍanā tiruḍanĕ teḍunnu
teḍalidĕndŏru teḍal maraṇaṁ
teḍugayallo janmattĕ